Posts

വെള്ളാളപ്പഴമയും പെരുമയും

Image
വെള്ളാളപ്പഴമയും പെരുമയും ( വെള്ളാളര് ആദ്യകാല നഗരാസൂത്രകര്) ============== Dr. Kanam Sankara Pillai 9447036416 വെള്ളാളരെ കുറിച്ചുള്ള പരാമര്ശം വേദങ്ങളിലും ഉപനിഷത്തുകളിലും പുരാണങ്ങളിലും കാണില്ല. എന്നാല് പതിറ്റുപ്പത്ത് , (Ten Idylls) ചിലപ്പതികാരം , മണിമേഖല തുടങ്ങിയ പ്രാചീന സംഘകാലക്രുതികളില് കര്ഷകരും മ്രുഗപരിപാലകരും വ്യാപാരികളുമായ, നഗര നിര്മ്മാതാക്കളായ നാഗരികരായ , അക്ഷര ജ്ഞാനികളായ വെള്ളാള സമൂഹത്തെ കണ്ടെത്താം. സംഘ കാലക്രുതികളില് തമിഴകത്തെ ഭൂപ്രക്രുതി അനുസരിച്ച് ഐന്തിണ(അഞ്ച് തിണകള്) കളായി തിരിച്ചിരുന്നു. കാടും മേടും നിറഞ്ഞ കുറിഞ്ഞി. കുറ്റിക്കാടുകളായ മുല്ല, ഊഷര ഭൂമിയായ പാല, നദീതട ക്രുഷിസ്ഥലങ്ങള് നിറഞ്ഞ "മരുതം". കടലിനോടു ചേര്ന്ന നെയ്തല് എന്നിങ്ങനെ. ( ചിത്രം കാണുക) മരുത നിലത്ത് വീടു കെട്ടി ക്രുഷി ചെയ്യാന് തുടങ്ങിയ, ഇരുമ്പ് കൊഴു കൊണ്ടുള്ള കലപ്പ( നാഞ്ചില്) കണ്ടു പിടിച്ചവര് നിലം ഉഴുതിരുന്നവർ "ഉഴവര്". പതിറ്റു പത്ത് വ്യാഖ്യാതാവ് ഉഴവരെ രണ്ടായി തിരിച്ചു. മഴവെള്ളം കൊണ്ടു മാത്രം ക്രുഷി ചെയ്തിരുന്നവര് "കാരാളര്" നദികളെ വെട്ടിമുറിച്ച് ചാനലുകളുണ്ടാക്കിയ ഹലായുധന്...

വെള്ളാള സംസ്കൃതി-

സിന്ധുനദിക്കരയിലെ ഹാരപ്പയിൽ നിന്നും വൈഗക്കരയിലെ കീലടിയിലേക്കുള്ള പ്രയാണ

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ഹാരപ്പ ,മോഹൻജൊദാരോ തുടങ്ങിയ ആറ്റിന്കര നാഗരികതയുടെ(ബിസി ഈ 3300 -1300 പിൻ തുടർച്ചയാണ് വൈക നദിക്കരയിലെ കീലടി (കീഴടി ) നാഗരികത (ബി സി ഈ 600 സി ഈ 300 ) എന്ന് കാട്ടാൻ ആർ ബാലകൃഷ്ണൻ IAS തന്റെ ജേർണൽ ഓഫ് എ സിവിലൈസേഷൻ (2021 റോജമുത്തയ്യാ റിസേർച് ലൈബ്രറി ചെന്നൈ ) എന്ന ഗവേഷണ പ്രബന്ധത്തിൽ മൂന്ന് ജനസമൂഹങ്ങളുടെ കുടിയേറ്റ ചരിത്രം വളരെ വിശദമായി നൽകുന്നു . പാണ്ട്യ വേളാർ (കുശവർ ,കുലാലർ ,കുംഭാരർ എന്നൊക്കെ വിളിക്കപ്പെടുന്ന കല -പ്രതിമ -കളിപ്പാട്ട നിർമ്മാതാക്കൾ ),കൊങ്കു (കോയമ്പത്തൂർ വെള്ളാളർ ,നഗരത്താർ (നാട്ടുകോട്ട ചെടികൾ ) എന്ന വ്യാപാരസമൂഹം എന്നിവരാണവർ . ചിലപ്പതികാരം ,മണിമേഖല ,പതിറ്റുപ്പത്ത് ,തോൽക്കാപ്പിയം ,അകനാനൂറ് ,പുറനാനൂറ് തുടങ്ങിയ സംഘകാല കൃതികളിൽ പരാമര്ശിക്കപ്പെടുന്ന് വ്യക്തിനാമങ്ങൾ ,സ്ഥലനാമങ്ങൾ , പാകിസ്ഥാൻ ,അഫ്‌ഗാനിസ്ഥാൻ ,ഇന്ത്യ (ഉത്തര -മധ്യ -ദക്ഷിണ ) എന്നിവിടങ്ങളിലെ വ്യക്തിനാമങ്ങൾ ,സ്ഥലനാമങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള പഠനം ആണ് ഒഡീഷാ ചീഫ് സെക്രട്ടറിയും രണ്ടു തവണ ഡപ്യൂട്ടി ചീഫ് ഇലക്ഷൻ കമ്മീഷണറും ആയിരുന്ന ശ്രീ ആർ ബാലകൃഷ്ണൻ നടത്തിയ...

തിരുവിതാം കൂർ മോഡി

Image
തിരുവിതാം കൂർ മോഡി ഡോ .കാനം ശങ്കരപ്പിള്ള 9447035416 1873 -1909 കാലഘട്ടത്തിൽ അനന്തപുരിയിലെ തൈക്കാട് താമസിച്ചു് അൻപതിൽ പരം ശിഷ്യരെ ശിവരാജയോഗം പരിശീലിപ്പിച്ച ഗുരുക്കന്മാരുടെ ഗുരു ,ആചാര്യാത്രയത്തിന്റെ ആചാര്യൻ കേരളനവോത്ഥാന പ്രവർത്തകരുടെ ഭീഷ്മാചാര്യൻ ശിവരാജയോഗി തൈക്കാട് അയ്യാവ് സ്വാമിക(1814 -1909 ) ളെ അന്തർദേശീയ യോഗാദിനമായ ഇന്ന് (ജൂൺ 21 ) നമുക്ക് സ്മരിക്കാം . .സ്വാതി തിരുനാൾ തൊട്ടു ശ്രീമൂലം വരെയുള്ള അഞ്ചു രാജാക്കന്മാരെയും നിരവധി രാജകുടുംബങ്ങളെയും അദ്ദേഹം യോഗ പരിശീലിപ്പിച്ചു . കുഞ്ഞൻ ,നാണു ,കാളി തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള അൻപതിൽ പരം സ്ത്രീ പുരുഷന്മാർ തൈക്കാട് അയ്യാവിൽ നിന്നും യോഗ പരിശീലിച്ചു അവരുടെ കഴിവുകൾ വികസിപ്പിച്ചു ചിത്രമെഴുത്ത് രവിവർമ്മ കോയിത്തമ്പുരാൻ ,കേരളവർമ്മ കോയിത്തമ്പുരാൻ ,രാജരാജവർമ്മ തുടങ്ങി കൽപ്പട കണിയാർ ,മണക്കാട് ഭവാനി ,പത്മനാഭ കണിയാർ ,ഫാദർ പേട്ട ഫെർണാണ്ടസ് ,തക്കടി ലബ്ബ ,പേശും പെരുമാൾ ,കൊല്ലത്തമ്മ (വാളത്തുങ്കൽ 'അമ്മ ) തുടങ്ങിയവർ ശിരാജയോഗി അയ്യാസ്വാമികളിൽ നിന്ന് യോഗ ശീലിച്ചവർ പക്ഷെ ചിലർ അദ്ദേഹത്തെ "ഹഠയോഗി"യും രസവാദിയും ആക്കി ചിത്രീകരിച...

വെള്ളാളർ ഉത്ഭവം ,വ്യാപനം ,കുടിയേറ്റങ്ങൾ

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 വെള്ളാളർ ആരെന്നറിയാൻ വേദേതിഹാസങ്ങൾ പരതിയാൽ ഒരു വിവരവും കിട്ടില്ല . എന്നാൽ സംഘകാല കൃതികളിൽ (ബിസി 600-CE 300)അവരെ കുറിച്ച് വിശദമായ വിവരങ്ങൾ കിട്ടും . കണ്ണകി കോവിലൻ ചരിത്രം ആയ ചിലപ്പതികാരത്തിൽ നായകനും നായികയും കാവേരി പൂമ്പട്ടണത്തിലെ (പൂംപുഹാർ ) വെള്ളാള വ്യാപാരികൾ (ചെട്ടികൾ ) സന്തതികൾ ആയിരുന്നുവെന്നു കാണാം . ദാന ശീലർ എന്ന അർത്ഥമാണ് വെള്ളാള പദത്തിന് എന്ന് മണിമേഖല . വിശക്കുന്ന അതിഥിയ്ക്കു ആഹാരം കൊടുക്കാതെ ഭക്ഷണം കഴിക്കാത്തവർ വെള്ളാളർ എന്നും മണിമേഖല (എം അരുണാചലം-1 ). വെള്ളാളർ എന്ന വാക്ക് ദാനം എന്നർത്‌ഥമുള്ള വേൽ എന്ന പദ ത്തിൽ നിന്നുണ്ടായി എന്ന് ആരോഗ്യസ്വാമി (2-)വേൽ പിൽക്കാലത്ത് വേലൻ അതിനുശേഷം വെള്ളാളർ എന്നുമായി എന്ന് അദ്ദേഹം തുടരുന്നു. നൂറു വര്ഷം മുമ്പ് (1924 )സർ ജോൺ മാർഷൽ (3 )അദ്ദേഹത്തിൻ്റെ "മോഹൻജോ ദാരോ ആൻഡ് ഇന്ഡസ് സിവിലൈസഷൻ" എന്ന പ്രബന്ധത്തിൽ വെള്ളാളർ ആയിരുന്നു സിന്ധുതടങ്ങളിലെ സ്ഥിരവാസികൾ ആയ നാഗരികർ എന്ന് കണ്ടെത്തി . വേൽ ധാരികൾ വേലനും വേലനെ (മുരുകനെ )ആരാധിക്കുന്നവർ വെള്ളാളനും എന്ന റവ ഫാദർ എച്ച് ഹേരാസ് (4 ) തൊല്കാപ്പിയം എന്ന സംഘക...

വെള്ളാളർ -യഥാർത്ഥ മണ്ണിൻ മക്കൾ

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 drkanam @ gmail .com കേരളത്തിൽ ഇന്ന് കാണപ്പെടുന്ന വിവിധ ജനസമൂഹങ്ങളിൽ ഏറ്റവും പഴമയും പെരുമയും അവകാശപ്പെടാവുന്ന അതിപ്രാചീന ജനസമൂഹം ആണ് വെള്ളാളർ . യഥാർത്ഥ മണ്ണിൻമക്കൾ . വെള്ളത്തിന്റെ അധിപർ . നദീതട നാഗരികർ . വേൽമുരുകന്റെ ആരാധകർ . ചുടുകട്ട കൊണ്ടുവീടുകൾ കെട്ടി നദീതടങ്ങളിൽ സ്ഥിരതാമസമാക്കിയവർ . ചെമപ്പും കറപ്പും നിറമുള്ള മണ്കലങ്ങൾ നിർമ്മിച്ചവർ . മണ്കലങ്ങളിൽ ഉടമകളുടെ പേരുകൾ അതി പ്രാചീന തമിഴ് ബ്രഹ്മി ചിത്രലിപികളിൽ കീറി (കോറി )യിട്ടിരുന്നവർ . സൈന്ധവ തടത്തിലും ഗംഗാതടത്തിലും വൈഗയാറ്റിൻ കരകളിലും മേക്ക് (പടിഞ്ഞാറ് ) കോട്ടയും പടിഞ്ഞാറു താണ നഗരിയും കെട്ടി നാഗരിക ജീവിതം നയിച്ച പട്ടണ വാസികൾ . അക്ഷര സൃഷ്ടാക്കൾ . പഞ്ഞിയിൽ നൂലെടുത്ത് നെയ്ത്തുശാലകളിൽ വസ്ത്രം നെയ്ത് നഗ്നത മറച്ചവർ .മണ്ണിനെയും വെള്ളത്തെയും സ്നേഹിച്ചവർ , കാട്ടുമൃഗങ്ങളെ വീട്ടുമൃഗങ്ങൾ ആക്കിയ പ്രാചീന ഉഴവുകാർ . പൂഞ്ഞിയുള്ള കാളകളെ വളർത്തിയവർ . ജാതിഭേദമോ മതമോ ഇല്ലാ തിരുന്ന ജനത കരകൗശല വിദഗ്ദർ , വീടുകളിൽ ശുചിമുറികൾ പണിത വൃത്തിക്കാർ . അടച്ച ഓടകൾ കെട്ടി മലിനജലം ഒഴുക്കിയ നാഗരികർ . അരഞ്ഞാണ കിണറുകൾ കുത്തിയവർ...

മോൺസൺ എൻ.കെ .ജോസ്

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 "വൈക്കം സത്യാഗ്രഹത്തിന്റെ നൂറു വർഷങ്ങൾ " എന്ന പേരിൽ ഡോ .ടി.ടി ശ്രീകുമാർ മാതൃഭൂമി ആഴ്ചപ്പതിപ്പ് വൈക്കം സത്യാഗ്രഹ സ്‌പെഷ്യൽ ലക്കത്തിൽ (101 :14 ) എഴുതിയ ലേഖനം (പുറം 24 -29 ) താല്പര്യപൂർവ്വം വായിച്ചു . പുറം 29-30 കളിൽ വേലുത്തമ്പി ,ദളിത് ബന്ധു എൻ കെ ജോസ് എന്നിവരുടെ ചിത്രങ്ങൾ നൽകി ശ്രീ ജോസിന്റെ ദളവാക്കുളം (ഹോബി പബ്ലീഷേർസ് 2006 ) എന്ന കൊച്ചു ചരിത്ര പുസ്തകത്തിലെ ചില വിവരങ്ങൾ ചുരുക്കി നൽകുന്നു . വേലുത്തമ്പി ചുമതലപ്പെടുത്തിയ പത്മനാഭ പിള്ള എന്ന "ആൾ "(ദലിത്ബന്ധു സാധാരണ പപ്പനാവ പിള്ള എന്നാണു എഴുതുക .ഡോ .കാനം ) "കൂലി പട്ടാള"ത്തെ ഉപയോഗിച്ച് വൈക്കം ക്ഷേത്രക്കുളത്തിൽ "ഇരുനൂറോളം "(ദളിത് ബന്ധു കിറുകൃത്യം "ഇരുനൂറ് "എന്നാണു എഴുതിയത് ) ഈഴവ യുവാക്കളെ വെട്ടിക്കൊന്ന് ക്ഷേത്രക്കുളത്തിൽ ചവിട്ടിത്താഴ്ത്തി യത്രേ . എസ് .എൻ ഡി .പി ജനറൽ സെക്രട്ടറി ആയിരുന്ന കെ.ആർ നാരായണൻ വിവേകോദയം മാസിക 1968 ലെ വിശേഷാൽ പ്രതിയിൽ എഴുതിയ ലേഖനം (തലക്കെട്ട് നൽകുന്നില്ല )ദളിത് ബന്ധുവിന്റെ ദളവാക്കുളം കൊച്ചു പുസ്തകം ,1924 ലെ എസ് എൻ ഡി പി ഇരുപത്തി ഒന്നാം വ...

തമസ്കരിക്കപ്പെട്ടവർ

Image
ഡോ ,കാനം ശങ്കരപ്പിള്ള 9447035416 മാതൃഭൂമി ആഴ്ചപ്പതിപ്പ് (101 :14 ) ,വൈക്കം സത്യാഗ്രഹ സ്‌പെഷ്യലിൽ സുനിൽ പി ഇളയിടം ,ടി .ടി. ശ്രീകുമാർ,കെ.പി ജയകുമാർ ,എം .ജയരാജ് എന്നിവർ എഴുതിയ ലേഖനങ്ങൾ വായിച്ചു .അനുമോദനം . പക്ഷെ ചില വസ്തുതകൾ തമ്സ്കരിക്കപ്പെട്ടു . ചില മഹത്‌വ്യക്തികളും അവരുടെ സംഭാവനകളും . നവോത്ഥാന നായകർ എന്ന നിലയിൽ നാൽപ്പതിൽ പരം മഹത് വ്യക്തികളുടെ ചെറുതും വലുതുമായ ചിത്രങ്ങൾ .അവയിൽ ഉൾപ്പെടെണ്ടവ തമ സകരിക്കപ്പെട്ടു . തന്റെ ചിത്രമോ പ്രതിമയോ പാടില്ല എന്ന ശിഷ്യരോട്‌ പറഞ്ഞ അയ്യാ വൈകുണ്ഠന്റെ കൃത്രിമ ചിത്രം (പത്മരാജന്റെ ഫോട്ടോ പരിഷ്കരിച്ചത് എന്ന് ഡോ .ശശിഭൂഷൺ ) വരെ വന്നപ്പോൾ ചിലരെ ഒഴുവാക്കി . ആംഗലേയ പരിജ്ഞാനം ലഭിച്ച ,ഇൻഗ്ലണ്ടിലെ ബേമിംഗാമിലെ ലൂണാർ സൊസൈറ്റിയെ കുറിച്ച് മനസിലാക്കിയ ത്രിമൂർത്തികൾ ,ശിവരാജ യോഗി തൈക്കാട് അയ്യാവ് സ്വാമികൾ (1814 -1909 ) ,മനോന്മണീയം സുന്ദരൻ പിള്ള (1855 -1897 ), കുടിപ്പള്ളിക്കൂടം ആശാൻ പേട്ടയിൽ രാമൻപിള്ള (1841 -1937 ) തിരുമധുര പേട്ടയിൽ ജ്ഞാനപ്രജാഗരം (1876 ) എന്നൊരു ചർച്ചാ വേദി തുടങ്ങി . "കേരള നവോത്ഥാന പിള്ളത്തൊട്ടിൽ" ആയ ഈ സംഘടനയുടെ പ്രവർത്തന ങ്ങൾ ,സംഭാവന...