സൈന്ധവ നാഗരികത ലേഖകർ വായിക്കാതെ പോയത്
ഡോ .കാനം ശങ്കരപ്പിള്ള, പൊൻകുന്നം 9447035416 സർ ജോൺ മാർഷൽ നൂറുവർഷം മുൻപ് ,1924 ൽ ,ഹാരപ്പൻ സൈന്ധവ നാഗരികത കണ്ടെത്തിയതിൻറെ നൂറാം വാർഷികം പ്രമാണിച്ചു മലയാളത്തിലെ ഏതാനും ആനുകാലികങ്ങളിൽ ചില ലേഖകർ ആ നാഗരികതയെ കുറിച്ച് സചിത്ര ലേഖനങ്ങൾ എഴുതിയിരുന്നു . എന്നാൽ ആ ലേഖകരിൽ ഒരാൾ പോലും ഒഡീസ ചീഫ് സെക്രട്ടറിയും രണ്ടു തവണ കേന്ദ്ര ഇലക്ഷൻ ഡപ്യൂട്ടി കമ്മീഷണറും തമിഴ് പണ്ഡിതനും കവിയും ആയ കോയമ്പത്തൂർ സ്വദേശി ഡോ .ആർ ബാലകൃഷ്ണൻ ഐ.ഏ .എസ് എഴുതിയ “ജേർണി ഓഫ് സിവിലൈസേ ഷൻ ഇൻഡസ് ടു വൈഗ” വായിച്ചിരുന്നില്ല എന്ന് പെട്ടെന്ന് മനസിലാക്കാം . . “സിന്ധു ലിപിയുടെ താക്കോൽ : മില്യൺ ഡോളർ ചോദ്യം”എന്ന ലേഖനം (കലാകൗമുദി 2583 ,2025 മാർച്ച് 02 ലക്കം . പുറം 54 -58 )എഴുതിയ ശ്രീ മധു ഇളയതും പ്രസ്തുത പഠനം വായിച്ചിട്ടില്ല . ഡോ .ആർ .ബാലകൃഷ്ണന്റെ വീഡിയോകൾ നെറ്റിൽ സുലഭം .കൂടുതലും തമിഴിൽ.എങ്കിലും ആംഗലേയ ഭാഷയിലും കിട്ടും .അവ കേട്ടുകഴിഞ്ഞാൽ, ഇന്ത്യാ ചരിത്രത്തിൽ താല്പര്യമുള്ള ഏതൊരാളും അദ്ദേഹത്തിന്റെ പഠനം വിലയ്ക്ക് വാങ്ങി വായിക്കും .മദിരാശിയിലെ റോജാ മുത്തയ്യാ ലൈബ്രറി ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച പഠനം (1st Edn 2019. 2nd 2021) ഇപ്പോൾ മൂന്നാം ...