ഗുരുക്കന്മാരുടെ ഗുരുവിനെ മറന്നു
9447035416
കാവാരിക്കുളം കണ്ഠൻ കുമാരൻ ജന്മ ദിന വാർഷികം പ്രമാണിച്ചു 2024 ഒക്ടോബർ 25 വെള്ളി ദിനത്തിൽ, മാതൃഭൂമി ദിനപ്പത്രം ലീഡർ പേജിൽ, കേരള സാംബവ സഭ സംസ്ഥാന പ്രസിഡന്റ് ശ്രീ .എസ് ബിനുകുമാർ, എഴുതിയ “നവോത്ഥാന ചരിത്രത്തിലെ തിളങ്ങുന്ന നായകൻ” എന്നസചിത്ര ലേഖനം സശ്രദ്ധം വായിച്ചു . ശ്രദ്ധേയമായ ലേഖനം .
ശ്രീ കുമാരനെ അക്ഷരം പഠിപ്പിച്ച “കിട്ടുപിള്ള ആശാൻ” എന്ന പിള്ള ഗുരുവിനെ സ്മരിച്ചതിൽ അഭിനന്ദനം .എന്നാൽ നാണു ,കുഞ്ഞൻ ,കാളി തുടങ്ങിയ ആദ്യകാല ചെമ്പുനാണയങ്ങളെ തൻ്റെ “ശിവരാജ യോഗം” എന്ന യോഗ രസവിദ്യ(ആൽക്കെമി )കൊണ്ട് ശ്രീനാരായണ ഗുരു ,വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ ,മഹാത്മാ അയ്യങ്കാളി എന്നീ പിൽക്കാല സ്വർണ്ണ നാണയങ്ങൾ ആക്കി മാറ്റിയ രാജ ഗുരു തൈക്കാട് അയ്യാവ് സ്വാമികൾ എന്ന “ഗുരുക്കന്മാരുടെ ഗുരു”(1814 -1909 ) വിനെ ലേഖനത്തിൽ തമ്സ്കരിച്ചു .
1873 -1909 കാലത്ത് തൈക്കാട് “ഇടപ്പിറവിളാകം” വീട്ടിൽ വച്ച് ലോകത്തിൽ ആദ്യമായി രാമലിംഗ സ്വാമികളുടെ സമാധി ദിനമായ തൈപ്പൂയം നാളുകളിൽ ,“അവർണ്ണ- സവർണ്ണ പന്തിഭോജനം” നടത്തിയപ്പോൾ, പലപ്പോഴും അതിൽ കാളിയെ ഒപ്പം ഇരുത്തിയതിന്റെ പേരിൽ “പാണ്ടിപ്പറയൻ “ എന്ന പരിഹാസവിശേഷണം ഏറ്റുവാങ്ങേണ്ടി വന്ന ദ്രാവിഡ വെള്ളാള കുലജാതൻ ആയിരുന്നു സൂബ്ബയ്യപണിക്കർ എന്ന് പേരുണ്ടായിരുന്ന അയ്യാവ് സ്വാമികൾ .കുന്നുകുഴി മണിയെപ്പോലുള്ളവർക്ക് അയ്യാവ് സ്വാമികൾ ഇന്നും പാണ്ടിപ്പറയ കുലജാതൻ എന്നതും കാണുക .
Comments
Post a Comment