ഇന്ത്യൻ ഭരണ ഘടനയിൽ കാണപ്പെടുന്ന ആ കാളയുടെ ചിത്രത്തിന് പിന്നിൽ
ഇന്ത്യൻ എന്ന ഭാരത ഭരണഘടനയെ കുറിച്ച് എനിക്ക് കാര്യമായ വിവരമൊന്നുമില്ല .ഭരണ ഘടന വായിക്കാൻ ശ്രമിച്ചിട്ടില്ല എന്ന് മാത്രമല്ല കണ്ടിട്ടുപോലുമില്ല . എത്ര പേജ് വരും ,അതിൽ എത്ര ചിത്രങ്ങൾ ഉണ്ട് എന്നൊന്നും അറിയില്ല .
ഏതാനും ആഴ്ചകൾക്കു മുൻപ് ചിറക്കടവ് പഞ്ചായത്ത് അഡീഷണൽ അഡ്വേ ജനറൽ ,കടയനിക്കാട് പുരുഷോത്തമൻപിള്ള ജയചന്ദ്രന് ഒരു സ്വീകരണം നടത്തിയപ്പോൾ, ആ സമ്മേളനത്തിൽ ശ്രോതാവ് ആയി പങ്കെടുത്തിരുന്നു .(ഇവിടെ ഒരു സ്വകാര്യം പറയട്ടെ .വര്ഷങ്ങള്ക്കു മുൻപ് എൻ്റെ കുടുംബവും ചിറക്കടവ് പഞ്ചായത്തും തമ്മിൽ ഒരു നിയമപോരാട്ടം നടത്തി .എന്റെ വക്കീൽ എന്റെ അദ്ധ്യാപകൻ ചാമംപതാൽ മങ്ങാട്ട് ഗോപാലകൃഷ്ണൻ (തങ്കപ്പൻ )നായർ സാറിന്റെ അനന്തരവൻ കൂടിയായ അഡ്വേ ജയചന്ദ്രൻ ആയിരുന്നു . വിജയം എനിക്കായിരുന്നു .ഞങ്ങളുടെ പടിപ്പുര ഞങ്ങളുടെ വക സ്ഥലത്തു തന്നെ ആണ് സ്ഥിതി ചെയ്യന്നത് എന്ന് ഞങ്ങൾക്ക് സ്ഥാപിക്കാൻ കഴിഞ്ഞു .ജയചന്ദ്രൻ വക്കീൽ സാറിനു നന്ദി.)
നാട്ടുകാർക്ക് ഭരണഘടനയെ കുറിച്ച് വിവരം ഇല്ല .അതിനാൽ ചിറക്കടവ് പഞ്ചായത്ത് നാട്ടുകാരെ മുഴുവൻ ഭരണഘടനാ സാക്ഷരർ ആക്കുവാൻ വിപുലമായ പരിപാടി ആവിഷ്ക്കരിക്കുന്നു എന്ന് യോഗത്തിൽ നിന്ന് അറിഞ്ഞു .
ഇന്നലെ രാജേന്ദ്ര മൈതാനത്തു നടന്ന ഗണേശ ഉത്സവ പരിപാടികളിൽ മുഖ്യ ഇനം കാ.ഭാ .സുരേന്ദൻ്റെ പ്രസംഗം ആയിരുന്നു . ശ്രീ സുരേന്ദരനോട് എനിക്ക് നന്ദി പറയേണ്ട കാര്യം ഉണ്ട് “കുരുക്ഷേത്ര” പബ്ലിക്കേഷൻ എം .ഡി ആയ അദ്ദേഹം കേരളനവോത്ഥാന നായകരെ കുറിച്ച് തയാറാക്കിയ പുസ്തക പുറംചട്ടയിൽ “കേരളനവോത്ഥാന നായക”രിൽ പ്രഥമ സ്ഥാനം നൽകേണ്ടിയിരുന്ന ശിവരാജ യോഗി തൈക്കാട് അയ്യാവ് സ്വാമികൾക്കു (1814 -1909 ) അർഹിക്കുന്ന സ്ഥാനം ആദ്യം നൽകിയിരുന്നില്ല .അക്കാര്യം ചൂണ്ടിക്കാട്ടി ഞാൻ ഫേസ്ബുക് പോസ്റ്റിട്ടു .അത് കണ്ട ശ്രീ സുരേന്ദൻ പുറംചട്ടയിലെ ചിത്രങ്ങൾ പുനഃക്രമീകരിച്ചു അയ്യാവ് സ്വാമികൾക്കു മുഖ്യ സ്ഥാനം നൽകി .
അക്കാര്യത്തിൽ ശ്രീ സുരേന്ദനോട് നേരിൽ നന്ദി പ്രകടിപ്പിക്കാനും “വെള്ളാള കുലം -പഴമയും പെരുമയും” (വേദബുക്സ് കോഴിക്കോട് 2024 മാർച്ച് )എന്ന എൻ്റെ പുതിയ പുസ്തകത്തിന്റെ ഒരു കോപ്പി സമ്മാനിക്കാനും ഞാൻ ശാന്തയുമൊത്തു പോയിരുന്നു .ശ്രീ സുരേന്ദന്റെ ഗംഭീരമായ പ്രസംഗം ഞങ്ങൾ സശ്രദ്ധം കേട്ടു . ഇന്ത്യൻ എന്ന ഭാരത രാഷ്ടത്തിന്റെ ഭരണഘടനയിലെ 22 ചിത്രങ്ങളെ കുറിച്ചാണ് ശ്രീ സുരേന്ദ്രൻ മുഖ്യമായും പറഞ്ഞത് .അതും പുതിയ അറിവായിരുന്നു . ആ 22 ചിത്രങ്ങളിൽ പലതിന്റെയും പേരുകൾ അദ്ദേഹം പറഞ്ഞു .രാമായണ കഥയിലെ സന്ദര്ഭം ,ഗീതോപദേശം ശ്രീ ബുദ്ധന്, മഹാത്മാ ഗാന്ധിയുടെ ദണ്ഡി യാത്ര എന്നിങ്ങനെ .
തിരിച്ചു വീട്ടിൽ എത്തിയ ഞാൻ ആ 22 ചിത്രങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ഗൂഗിളിൽ പരതി . ഞാൻ ഞെട്ടി പ്പോയി .നമ്മുടെ ഭരണഘടനാ സാരഥികളുടെ അപാരമായ അറിവിനെ പറ്റി മനസിലാക്കിയപ്പോൾ . ആദ്യ ചിത്രം ഒരു കാള . കോൺഗ്രസ് പാർട്ടിയുടെ ആദ്യ ചിഹ്നമായിരുന്ന നുകം വച്ച കാളകൾ അല്ല .പിൽക്കാലം വന്ന പശുവും കിടാവും ആല്ല .സാക്ഷാൽ ഹാരപ്പൻ സംസ്കാരം തുറന്നു കാട്ടുന്ന മോഹൻജൊദാരോ പൂഞ്ഞി ക്കാള .നമ്മുടെ ദ്രാവിഡ കാർഷിക ഗോപാലാക സംസ്കാരം തുറന്നു കാട്ടുന്ന കർഷക സഹായിയായ വളർത്തു കാള . നമ്മുടെ ഭരണ ഘടന നേരത്തെ വായിക്കാഞ്ഞതിൽ എനിക്ക് നിരാശ തോന്നുന്നു . ഹാരപ്പൻ വെള്ളാള സംസ്കൃതി വെളിപ്പെടുത്തുന്ന ഇന്ത്യൻ (ഭാരത ) ഭരണ ഘടനയിലെ ആ പൂഞ്ഞിക്കാളയുടെ പടം ഉൾപ്പെടുത്തി ഒരു ഘണ്ഡിക കൂടി ഞാൻ എന്റെ ശാസ്ത്രീയ വെള്ളാള ചരിത്രത്തിൽ ഉൾപ്പെടുത്തുമായിരുന്നു .അടുത്ത പതിപ്പിൽ അതും ഉണ്ടാവും .തീർച്ച .
സംസ്കൃതം ആണ് ഏറ്റവും പഴയ ഭാഷ എന്ന് ശ്രീ സുരേന്ദൻ എന്ന് പറഞ്ഞുവോ എന്നൊരു സംശയം . റിക്കാർഡ് ചെയ്യാത്തതിനാൽ അങ്ങനെ ആണോ പറഞ്ഞത് എന്ന് തീർച്ച പറയാൻ ആവില്ല .അങ്ങനെ പറഞ്ഞു എങ്കിൽ ശരിയല്ല . തമിഴ് അല്ലെങ്കിൽ “തമിഴി” ആണ് ഏറ്റവും പഴയ ഭാഷ . ഒറീസാ ചീഫ് സെക്രട്ടറി ആയിരുന്ന കോയമ്പത്തൂർക്കാരൻ ആർ ബാലകൃഷ്ണൻ എഴുതിയ (തമിഴ് സംഘകാല കൃതികളിൽ ഗവേഷകനായ അദ്ദേഹം തമിഴ് മുഖ്യ വിഷയമായി ഐ ഏ എസ് നേടിയ ആദ്യ വ്യക്തി കൂടി ആണ് ) “ജേർണി ഓഫ് സിവിലൈ സെഷൻ ഹാരപ്പ ടു വൈഗ” വായിക്കുക
Comments
Post a Comment