Posts

ഹാരപ്പൻ കീഴടി ദ്രാവിഡ വെള്ളാള സംസ്കാരം

ഡോ .കാനം ശങ്കരപ്പിള് ള 9447035416 drkanam@gmail.com നൂറുവർഷം മുൻപ്, 1924 സെപ്തംബർ 20 ലക്കം “ഇല്ലസ്‌റ്റേറ്റഡ്‌ ലണ്ടൻ ന്യൂസ്” എന്ന പ്രസിദ്ധീകരണത്തിലാണ്, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറൽ ആയിരുന്ന സർ ജോൺ മാർഷൽ First Light on a Long Forgotten Civilization -New Discovery of an Unknown Prehistoric Past in India എന്ന ഗവേഷണ പ്രബന്ധം വഴി ലോകത്തെ അമ്പരപ്പിച്ചു കളഞ്ഞ കണ്ടെത്തൽ പുരാതന സിന്ധു നദീതട നാഗരികതയെ കുറിച്ച് നടത്തിയത് . അതോടെ ,വേദ കാല സംസ്കൃതിയാണ് ഏറ്റവും പ്രാചീനമായ ഭാരതീയ സംസ്കൃതി എന്ന അതുവരെയുള്ള ധാരണ തെറ്റ് എന്ന് ലോകത്തിനു ബോധ്യമായി. മോഹൻജൊദാരോ, ലോതൽ തുടങ്ങി മറ്റു നിരവധി പ്രദേശങ്ങളിലുംഅത്തരം നാഗരികത പിൽക്കാല ഉല്ഖനനങ്ങൾ വഴി കണ്ടെത്തി .എന്നാൽ ആദ്യം കണ്ടെത്തിയ “ഹാരപ്പ” യുടെ പേരിൽ ആണ് സിന്ധുഗംഗാനദീതട സംസ്കൃതി അറിയപ്പെടുന്നത് . ചരിത്രത്തിൽ ആദ്യമായി തമിഴ് ഭാഷയിൽ ഐ .ഏ. എസ് പരീക്ഷ എഴുതിയെടുത്ത, കോയമ്പത്തൂർ നത്തം സ്വദേശിയാണ് തമിഴ് മാനവൻ, ആർ. ബാലകൃഷ്ണൻ എന്ന സംഘകാല തമിഴ് പണ്ഡിതൻ . അദ്ദേഹം ഒറീസാ ചീഫ് സെക്രട്ടറി ആയിരുന്നു , പുറമെ രണ്ടു തവണ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ ഡപ്യൂ...

ഹാരപ്പൻ കീഴടി ദ്രാവിഡ സംസ്കാരം പി .എസ് .നവാസ് വായിക്കാതെ പോയത് .

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com നൂറുവർഷം മുൻപ്, 1924 സെപ്തംബർ 20 ലക്കം ഇല്ലസ്‌റ്റേറ്റഡ്‌ ലണ്ടൻ ന്യൂസ് എന്ന പ്രസിദ്ധീകരണത്തിലാണ്, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറൽ ആയിരുന്ന സർ ജോൺ മാർഷൽ First Light on a Long Forgotten Civilization -New Discovery of an Unknown Prehistoric Past in India എന്ന ഗവേഷണ പ്രബന്ധം വഴി ലോകത്തെ അമ്പരപ്പിച്ചു കളഞ്ഞ കണ്ടെത്തൽ പുരാതന സിന്ധു നദീതട നാഗരികതയെ കുറിച്ച് നടത്തിയത് . പ്രസ്തുത കണ്ടെത്തലിൻറെ ശതാബ്‌ദി ആഘോഷിക്കപ്പെടുന്ന വേളയിൽ ഡി.സി ബുക്സിന്റെ “പച്ചക്കുതിര”യിൽ ശ്രീ .പി.എസ് .നവാസ് എഴുതിയ “ഹാരപ്പയും കീഴടിയും “ എന്ന ലേഖനം തികച്ചും കാലോചിതവും അതിനാൽ പഠനാര്ഹവും ആണ് . ലേഖകൻ,ശ്രീ നവാസ് , എന്ന് തയാറാക്കിയ ലേഖനം എന്ന് വ്യക്തമല്ല . എങ്കിലും, 2024 ഫെബ്രുവരി മാസത്തിലെ “ദ ഹിന്ദു” റിപ്പോർട്ടുകൾ ലേഖനത്തിൽ പരാമര്ശിക്കപ്പെടുന്നതിനാൽ, 2024 മാർച്ചിലോ അതിനു ശേഷമോ എഴുതി തിയതാവണം (അവസാന ഭാഗം എങ്കിലും ) എന്നനുമാനിക്കാം . “കീഴടി പ്രോട്ടോ ദ്രവീഡിയൻ വായനയുടെ പുതിയ ഘട്ടത്തിലൂടെ കുരുക്കഴിച്ചു പുതിയ ഉണർവോടെ, ദ്രാവിഡ പഠനങ്ങളെ മുന്നോട്ടു കൊണ്ടുപോ...

2024 എന്ന വർഷത്തിന്റെ ചരിത്ര പ്രാധാന്യം (ഗുരു ശിഷ്യ സംവാദം )

Image
2024 എന്ന വർഷത്തിന്റെ ചരിത്ര പ്രാധാന്യം (ഗുരു ശിഷ്യ സംവാദം ) ======================================= ഡോ .കാനം ശങ്കരപ്പിള്ള 9447035416 ഗുരു : 2024 എന്ന വർഷത്തിന്റെ ചരിത്ര പ്രാധാന്യം എന്താണ് ശിഷ്യാ ? ശിഷ്യൻ: കേരളത്തിൽ എറണാകുളത്ത് ശ്രീനാരായണ ഗുരു “ആഗോള സർവമത സമ്മേളനം” നടത്തിയതിന്റെ ശതവാർഷികം . ഗുരു : കേരളത്തെ സംബന്ധിച്ചിടത്തോളം ശരിയാവാം . എന്നാൽ അഖിലേന്ത്യാ തലത്തിൽ അഥവാ ആഗോള തലത്തിൽ , മറ്റൊരു അതി പ്രധാന കണ്ടെത്തലിന്റെ ശത വാർഷികമാണ് . അതെന്താണ് ? ശിഷ്യൻ : “ഒരു ജാതി ഒരു മതം ഒരു ദൈവം” മാത്രമുണ്ടായിരുന്ന അതി പ്രാചീന സിന്ധു ഗംഗാ തട അഥവാ ഹാരപ്പൻ ദ്രാവിഡ സംസ്കാരം കണ്ടെത്തിയതിന്റെ നൂറാം വര്ഷം . ഗുരു : അതെ ശരിയാണ് . 2024 സെപ്തംബർ ലക്കം ഇല്ലസ്ട്രേറ്റഡ് ന്യൂസ് ഓഫ് ലണ്ടൻ എന്ന പ്രസിദ്ധീകരണത്തിലാണ് ഇന്ത്യൻ ആർക്കിയോളജിക്കൽ സർവ്വേ ഡയറക്ടർ ജനറൽ ,സർ ജോൺ മാർഷൽ, അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചു ലോകത്തെ അമ്പരിപ്പിച്ചത് . അതോടെ ഇന്ത്യയുടെ യഥാർത്ഥ ശാസ്ത്രീയ ചരിത്രം തുടങ്ങുന്നു . ശിഷ്യൻ : ഏതുകാലഘട്ടത്തിലാണ് ആ സംസ്കാരം നിലനിന്നത് ? ഗുരു : ബി സി ഇ 2500 കാലഘട്ടത്തിൽ . എന്ന് പറഞ്ഞാൽ,2024 ...

തയ്ക്കാട് “അയ്യാവ്‌” സ്വാമികളോ അതോ “അയ്യാ” സ്വാമികളോ ? ഏതാണ് ശരി ?എന്ത് കൊണ്ട് ? എന്താണ് തെളിവ് ? എവിടെ ആണ് ആ തെളിവ് ?

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 “ ഗുരുക്കന്മാരുടെ ഗുരു” (ഡോ .കാനം ശങ്കരപ്പിള്ള ) , “ ആചാരയത്രയത്തിന്റെ ആചാര്യൻ ” (പി .പരമേശ്വരൻ ) എന്നൊക്കെ അറിയപ്പെടുന്ന കേരളനവോത്ഥാന നായകൻ ( സവർണ്ണ -അവർണ്ണ പന്തിഭോജനപ്രസ്ഥാന ം 1873 -1909 ) എന്നൊക്കെ അറിയപ്പെടുന്ന സുബ്ബയ്യ പണിക്കർ എന്ന പൂർവാശ്രമ നാമം ഉള്ള ശിവരാജ യോഗിയുടെ ശരിയായ നാമം തൈക്കാട് “അയ്യാവ്” സ്വാമികൾ എന്നോ തൈക്കാട് “അയ്യാ” സ്വാമികൾ എന്നോ കൃത്യമായി പറയാൻ സാധിക്കുന്ന എത്രപേരുണ്ട് ഈ ഭൂമി മലയാളത്തിൽ ? അതിനുള്ള തെളിവ് ഹാജരാക്കാൻ കഴിയുന്നവർ എത്രപേരുണ്ട് നമ്മുടെ ഇടയിൽ . “അയ്യാ വൈകുണ്ഠർ” എന്ന് സ്വയം വിശേഷിപ്പിക്കപ്പെട്ട തെക്കൻ തിരുവിതാം കൂർ കാരൻ മുത്തുക്കുട്ടി ( മാതാപിതാക്കൾ ഇട്ട പേർ മുടിചൂടും പെരുമാൾ ) സ്ഥാപിച്ച “അയ്യാവഴി” സ്വീ കരിക്കവഴിയാണ് സുബ്ബയ്യ പണിക്കർ അയ്യാ സ്വാമികൾ ആയതെന്നു വാദിക്കുന്ന ചില ആധുനിക ഗവേഷകർ ഉണ്ട് . അവർ പി.എച് ഡി തീസിസുകൾ വരെ എഴുതി അദ്ദേഹത്തെ “കന്യാകുമാരി ജില്ലക്കാരൻ” ആയി എഴുതി പിടിപ്പിക്കുന്നു .കളത്ര പുത്രാദികളുമായി തൈക്കാട് റസിഡൻസി സൂപ്രണ്ടായി വാണരുളിയ ആ ശിവ യോഗി യെ ഒരു പി.എച് ഡി ഡോക്റ്റർ മരുത്വവാ മലയിൽ ശനിയാഴ്ച തോറ...

ദ്രാവിഡ “അറിവൊളി”യും സംസ്കൃത “നവോത്ഥാന”വും

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com ശ്രീ ജെ.രഘു മാതൃഭൂമി ആഴ്ചപ്പതിപ്പ് 102 : 15 (2024 ജൂൺ 30 ) ലക്കത്തിൽ (പുറം 38 -49 ) എഴുതിയ “നാരായണ ഗുരുവും കേരള അറിവൊളി പ്രസ്ഥാനവും “ എന്ന പ്രൗഢ ഗംഭീരമായ സചിത്ര ലേഖനം താൽപ്പര്യ പൂർവ്വം വായിച്ചു .”അറിവൊളി” എന്ന നല്ലൊരു ദ്രാവിഡ പദം മലയാളത്തിനു സംഭാവന ചെയ്തതിന് ഏറെ നന്ദി .സന്തോഷം .അഭിനന്ദനം . എന്നാൽ ,നാരായണ ഗുരു ,(മഹാത്മാ )അയ്യങ്കാളി,പണ്ഡിറ്റ് കറുപ്പൻ , (ഡോ )പൽപ്പു , സഹോദരൻ അയ്യപ്പൻ എന്നിവരെ മാത്രമേ അറിവൊളി നായകരായി ലേഖകൻ ഉയർത്തി കാട്ടുന്നുള്ളൂ എന്നത് പ്രതിഷേധ മർഹിക്കുന്ന പ്രസ്താവന ആണെന്ന് ചൂണ്ടിക്കാണിക്കട്ടെ. 1903 ൽ എസ് .എൻ .ഡി .പി രൂപീവൽക്കരണം ആയിരുന്നു അറിവൊളി ഉദ്ഘാടന കരിമരുന്നു പ്രയോഗം എന്ന് ലേഖകൻ . 1803 ൽ നടന്ന “നങ്ങേലി” രക്ത സാക്ഷിത്വം ,1806 ൽ നടന്ന “ദളവാക്കുളം” കൂട്ടക്കൊല എന്നിവയ്ക്ക് ലേഖകൻ വലിയ പ്രാധാന്യം നൽകുന്നു . രണ്ടും വെറും കെട്ടുകഥകൾ .നങ്ങേലി ഒരു മല അരയ കെട്ടുകഥയുടെ രണ്ടാം പതിപ്പ് മാത്രം .ഡോ .എൽ .കെ, അനന്ത കൃഷ്ണഅയ്യർ ഒരു നൂറ്റാണ്ടിനു മുമ്പ് അക്കഥയെ ക്കുറിച്ചു എഴുതിയിട്ടുണ്ട് .”തവള” ക്കുളത്തെ “ദളവാ”ക്കുളം ആക്കിയത് ...