Posts

മുഖം മാറുന്ന പൊൻകുന്നം താളിയാനിൽ കവല

Image
ഡോ കാനം ശങ്കരപ്പിള്ള 9447035416 ചിറക്കടവ് വടക്കും ഭാഗം, പോടന്നൂ ർ എന്നൊക്കെ ആയിരുന്നു പൊൻ കുന്നതിന്റെ ആദ്യ പേരുകൾ പൊന്കുന്നത്ത് ചന്ത സ്ഥാപിച്ച പപ്പുപിള്ള മജിസ്‌ട്രേറ്റ് ആണ് പുതിയ പേരിട്ടത്. പൊൻകുന്നത്തെ പഴയ തലമുറയെ അക്ഷരമെഴുതാൻ പഠിപ്പിച്ച വെട്ടിയാങ്കൽ ആശാൻ പ്രാദേശിക ചരിത്രം കവിതയിലാക്കിയിരുന്നു. പൊൻകുന്നം ചന്തയെ കുറിച്ചുള്ള കവിത "കൊല്ലം പിന്നായിരത്തില്പരമൊരെഴുപതും അല്പശ്രീ തിങ്കൾ തന്നിൽകല്യശ്രീ ശുക്രവാരേ ദിനമത്യമധുനാ നാലതാം തീയതിക്കു.....“ 1070(1895) തുലാം 4 വെള്ളി ആഴ്ച ആണ് പൊൻകുന്നം എന്ന പേർ പപ്പുപിള്ള മജിസ്‌ട്രേറ്റ് ഇട്ടത്. ആദ്യം ആ പേർ പൊന്കുന്ന് എന്നായിരുന്നുവത്രേ. കെ കെ റോഡ് വെട്ടുന്ന കാലം കാട് വെട്ടിത്തെളിക്കാൻ ആളെ കൂട്ടാൻ കാട്ടിലേക്ക് പൊൻ നാണയങ്ങൾ വാരി എറിഞ്ഞത്രേ. അതിൽ നിന്നാണ് പേർ ഉണ്ടായതെന്നു ചിലർ https://www.facebook.com/100064551555667/posts/751777156983996/?mibextid=adzO7l

പുസ്തകകുറിപ്പുകൾ - "വെള്ളാളകുലം -പഴമയും പെരുമയും

Image
ഡോ .കാനം ശങ്കരപ്പിള്ള വേദബുക്സ്, കോഴിക്കോട് പേജ് 186 .വില 330 (സാധാ ). 490 (ലൈബ്രറി ) സി .ഇ .849 ൽ മാവേലിക്കര കണ്ടിയൂർ വേൾ കുല സുന്ദരനാൽ വറയപ്പെട്ട തരിസാപ്പള്ളി ചെമ്പോല പട്ടയത്തിലെ “പൂമിക്കു കാരാളർ വെള്ളാളർ” എന്ന പ്രയോഗം, 1960 കാലഘട്ടത്തിൽ, വായിക്കാനിടയായ കാനം സ്വദേശി ശങ്കരപ്പിള്ള അറുപതു നീണ്ട വർഷം നീണ്ടു നിന്ന വിവരശേഖരണത്തിനു ശേഷം ആരാണീ വെള്ളാളർ എന്ന് കണ്ടെത്തുകയാണ് “വെള്ളാള കുലം -പഴമയും പെരുമയും” എന്ന ചരിത്ര കൃതിയിലൂടെ . ചെങ്ങന്നൂർ പി.എസ് .പൊന്നപ്പാപിള്ള (1919 ),വി ആർ പരമേശ്വരൻ പിള്ള (1985 ) എന്നിവർക്കുശേഷം മലയാളത്തിൽ വെള്ളാളരുടെ വിശദമായ ചരിത്രം എഴുതുകയാണ് കേരളചരിത്രവായനക്കാരനും ,കേരളചരിത്ര വിമര്ശകനും ആയ ഡോ .കാനം ശങ്കരപ്പിള്ള എന്ന ആതുരസേവകൻ . മണ്മറഞ്ഞ 78 വെള്ളാള പ്രമുഖർ, ജീവിച്ചിരിക്കുന്ന 18 വെള്ളാള പ്രമുഖർ എന്നിവരുടെ ഫോട്ടോകൾ വഴി വെള്ളാള കുല പഴമയും പെരുമയും പുറംചട്ടയിൽ തന്നെ കാട്ടിത്തരുന്ന അവതരണം ഈ കൃതിയുടെ പ്രത്യേകത .കുറവർ ,പുലയർ ,പറയർ ,അരയർ തുടങ്ങിയ പ്രാചീന ദ്രാവിഡ ജനസമൂഹങ്ങൾ അവരുടെ പഴഞ്ചൻ പേരുകൾ കളഞ്ഞു സിദ്ധനർ ,ചേരമർ ,സാംബവർ ,ധീവരർ തുടങ്ങിയ പുതുപുത്തൻ പേരുകൾ സ്വീകരിച

പട്ടം ജി രാമചന്ദ്രൻ നായർ എഴുതാതെ വിട്ടവ

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 നാലുപതിറ്റാണ്ടുകളായി നിരവധി മലയാളി മഹാന്മാരുടെ ജീവചരിത്ര കുറിപ്പുകൾ എഴുതിവരുന്ന പട്ടം ജി രാമചന്ദ്രൻ നായരുടെ “ഇതിഹാസ” കൃതികൾ (നായർ സമുദായത്തിന്റെയും തിരുവന്തപുരത്തിന്റെയും ) “പോൾ ,മാരാർ ,മുണ്ടശ്ശേരി” , “പട്ടം മുതൽ നായനാർ വരെ” ഒക്കെ വായിച്ചിട്ടുണ്ട് പണ്ടേ തന്നെ . “30 ദേശീയ നേതാക്കൾ ,സാംസ്കാരികനായകർ” (പ്രഭാത് ബുക്സ് ,രണ്ടാം പതിപ്പ് 2010 ) ഇപ്പോൾ ആണ് വായിക്കാൻ എടുത്തത് . ചിത്തിര തിരുനാൾ മുതൽ പൊൻകുന്നം വർക്കി വരെയുള്ള 30 പേരുടെ ലഘു ജീവചരിത്രം . നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ കേട്ടിട്ടില്ലാത്ത “ഏതോ പിള്ള” യുണ്ടല്ലോ തിരുകൊച്ചി ധന വന നിയമറവന്യു മന്ത്രി പി.എസ് .നടരാജപിള്ള അദ്ദേഹം മുപ്പതിൽ ഇല്ല . ചെറിയ പട്ടം വലിയ പട്ടത്തെ കുറിച്ചെഴുതിയ മൂന്നാമത്തെ ലേഖനം ആണ് സാമ്പിൾ ആയി ആദ്യം വായിച്ചത് . ആ ലേഖനം എന്നെ നിരാശപ്പെടുത്തി കളഞ്ഞു . കൊച്ചു പട്ടം പല ചരിത്രസത്യങ്ങൾ തമ്സ്കരിക്കുന്നു . “പട്ടം പറന്നത് പി.എസ് എന്ന നൂലിൽ “ എന്ന പഴയ തിരുവനന്തപുരം ചൊല്ല് കൊച്ചു പട്ടം കേട്ടിട്ടില്ല . പട്ടം താണുപിള്ളയ്ക്ക് ജോലിനൽകാൻ പി.എസ് നടരാജപിള്ള പിതാവിന്റെ പേരിൽ സ്ഥാപി

ശാന്തയു മൊത്ത് ഒരു അതിരാവിലെ നടത്തം

Image
രണ്ടാഴ്ച ആകുന്നു . അതിരാവിലെ ഞങ്ങൾ ,ശാന്തയും ഞാനും റോഡിലൂടെ നടക്കാൻ പോകും . പൊൻകുന്നം എരുമേലി ബൈപാസ് റോഡായ കെ.വി എം എസ് -അഴീക്കൽ റോഡുവഴി വെള്ളാള സമാജം സ്‌കൂളിനടുത്തുള്ള ഇറക്കം വരെ ഒരു റൂട്ട് . താളിയാനിൽ കവലയിൽ എത്തി കൊല്ലം -തേനി ഹൈവേ വഴി പൊൻകുന്നത്തെ “കാഞ്ഞിരപ്പള്ളി കോടതി” വരെ മറ്റൊരു റൂട്ട് . മൂന്നാം റൂട്ട് , താളിയാനിൽ കവലയിൽ എത്തി പടിഞ്ഞാറോട്ടു തിരിഞ്ഞു ഹൈവേ വഴി ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ കോമ്പൗണ്ടിൽ എത്തി സ്‌കൂൾ മൈതാനം ചുറ്റി ശേഷം തൊട്ടടുത്ത പെട്രോൾ പമ്പ് കോമ്പൗണ്ട് ചുറ്റി ഒരു നടത്തം . വഴിയിൽ കാണുന്ന ചായക്കടയിൽ കയറി അല്ലെങ്കിൽ അരവിന്ദ ഹോസ്പിറ്റൽ കാന്റീനിൽ അല്ലെങ്കിൽ ശാന്തി നികേതൻ ഹോസ്പിറ്റൽ കാന്റീനിൽ കയറി ശാന്ത ഒരു കാപ്പിയും ഞാൻ ഒരു ചായയും കുടിക്കും. കാണുന്ന നാട്ടുകാരോട് കുശലം ചോദിക്കും.മക്കളുടെ ,കൊച്ചുമക്കളും വിശേഷങ്ങൾ ചോദിക്കും പഴയ കഥകൾ അയവിറക്കും. പൊൻകുന്ന ത്തെ മൂന്ന് പുരാതന കുടുംബങ്ങൾ ശാന്തയുടെ അടുത്ത ബന്ധുക്കൾ. പുന്നാം പറമ്പിൽ നീലകണ്ഠപ്പിള്ളയുടെ ഇളയമകൻ താളിയാനിൽ രാമകൃഷ്ണപിള്ളയുടെ ഇളയ മകൾ . ചിറക്കടവ് പലയകുന്നേൽ വലിയ വൈദ്യൻ പദ്മനാഭപിള്ളയുടെ മൂത്ത മകൾ പാറുക്കുട്ട

വിജയ കൃഷ്ണന്റെ “പരാജയം” അഥവാ തമസ്കരണം

Image
ഡോ .കാനം ശങ്കരപ്പിള്ള “9447035416 . “ചലച്ചിത്ര നിരൂപകൻ ,സംവിധായകൻ ,കഥാകൃത്ത്” ഒക്കെ ആയ വിജയകൃഷ്ണനെ കുറിച്ച് ഒരു പാട് വായിച്ചിട്ടുണ്ട് , കേട്ടിട്ടുണ്ട് . പണ്ട് ഐ. ഏ. എസ് പരീക്ഷയിൽ വിജയം നേടിയിട്ടും ചലച്ചിത്ര പ്രേമത്താൽ ഭരണകർത്താവ് ആകേണ്ടെന്ന് തീരുമാനിച്ച സഹൃദയൻ ,സിനിമാ പ്രേമി . അദ്ദേഹത്തിന്റെ കൃതികൾ വായിക്കാൻ അവസരം കിട്ടിയില്ല ഇതുവരെ . “എന്നാൽ ഇപ്പോൾ ഇതാ മലയാള സിനിമയുടെ “കഥ “ എന്ന “ചലച്ചിത്ര കലാ ചരിത്ര”പുസ്തകം കയ്യിൽ എത്തിയിരിക്കുന്നു . പൂർണ്ണാ പബ്ലിക്കേഷൻ വക ആദ്യ എഡീഷൻ 2017 മറ്റാരോ 1988 ൽ ഇറക്കിയ പതിപ്പിന്റെ പരിഷ്കരിച്ച പതിപ്പ് . 216 പുറങ്ങൾ .വില 200 രൂപാ മാത്രം . “മുൻകവറിൽ പ്രേംനസീർ ,സത്യൻ ,ജയൻ ,അടൂർ, പദ്മരാജൻ , അടൂർ ഭാസി,അരവിന്ദൻ ,ഭരതൻ ? കെ ബാലകൃഷ്ണൻ ജയഭാരതി ,കുഞ്ചാക്കോ ,ഷീല എന്നിവരുടെ ഫോട്ടോകൾ . 1952 ൽ പുറത്തുവന്ന പതിനൊന്നു ചലച്ചിത്രങ്ങൾ പുറം 62 ൽ പരാമർശിക്കുന്നു ജയകൃഷ്ണൻ . പിന്നെ 1963 ലേക്ക് ഒറ്റച്ചാട്ടം (പുറം 63 .അവസാന വരി കാണുക ). “എന്തിനാണ് വിജയകൃഷ്ണൻ 1953 എന്ന വർഷത്തെ ഒഴിവാക്കിയത് ? അഹങ്കാരിയായ രാമു കാര്യാട്ടിനെ കവർ പേജിൽ ഒഴിവാക്കിയ വിജയകൃഷണൻ പുറം 75 ൽ അറിയാതെ ആവ

മധുരമുള്ള ഒരു പകരം വീട്ടൽ

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 എട്ടുവർഷം മുൻപാണ് . 2015 . യൂക്കെയിലെ ലസ്റ്ററിലുള്ള ഡിമോണ്ട് യൂണിവേഴ്സിറ്റിയിലെ എലിസബേത് ലാംബോൻ എന്ന റീഡരുടെനേതൃത്വത്തിൽ പത്തു രാജ്യങ്ങളിലെ 25 ചരിത്ര പണ്ഡിതൻ മാരെ ഉൾപ്പെടുത്തി കേരളത്തിൽ നിന്നും പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള വ്യാപാര സംഘ യാത്രകളെ കുറിച്ച് പഠനം നടത്തി. കേരളത്തിൽ നിന്നും കേശവൻ വെളുത്താ ട്ട് എന്ന മുതിർന്ന ചരിത്ര പണ്ഡിതൻ ആയിരുന്നു അംഗം. എം ആർ രാഘവ വാര്യരും ഒത്ത് വെളുത്താട്ട് “ തരിസാപ്പള്ളി പട്ടയം” എന്നൊരു കൃതി തയാർ ആക്കി. എൻ ബി എസ് അത് പ്രസിദ്ധീകരിച്ചു. “ നാട്ടുക്കാരായ ചില സാക്ഷികൾ തരിസാപ്പള്ളി പട്ടയത്തിൽ ഉണ്ടായിരുന്നു ”എന്ന് പറഞ്ഞ വെളുത്താട്ടും വാര്യരും അവരെ കണ്ടെത്താൻ ശ്രമിച്ചതേ ഇല്ല . കാരണം സാക്ഷികൾ നാട്ടുകാരായ “ വെള്ളാള” വ്യാപരികൾ ആയിരുന്നു എന്നതത്രേ . ഭസ്മം തൊടാൻ അവസരം നിഷേധിക്കപ്പെട്ട ധൈര്യാ (ധരിക്കാത്ത ) ജൈന വ്യാപരികൾ അല്ലെങ്കിൽ ചെട്ടികൾ ആയിരുന്നു അവർ . തരിസാപ്പട്ടയം ആംഗലേയ ഭാഷയിൽ മൊഴിമാറ്റം നടത്തിയ വെളുത്താട്ട് വെള്ളാളർ എന്നതിന് farm worker എന്നാണ് നൽകിയത്. “വെള്ളാളർ”(Vellalar ) എന്ന് ഇഗ്ളീഷിൽ എഴുതിയിട്ട് ഫൂട

വസന്ത സഖഭാഷ്യം

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 എഴുത്തച്ഛൻ പുരസ്‍കാരം ഏറ്റുവാങ്ങി ,ഇടപ്പള്ളി കൊച്ചു തമ്പുരാൻ കരുണാകര മേനോൻ പുത്രൻ, കാമദേവ സദൃശ്യൻ, പ്രൊ .എസ്‌ .കെ വസന്തൻ എന്ന കോളേജ് അധ്യാപക ശ്രേഷ്ഠൻ നടത്തിയ പ്രഭാഷണം “മലയാളം ഇരുളുമോ? “ എന്ന തലക്കെട്ടിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് (101 : 52 ,2024 മാർച്ച് 10 -16 പുറം 69 -73 ) പ്രസിദ്ധീകരിച്ചത് വായിച്ചു . ഒരു ശബ്ദകോശകാരൻ കൂടിയായ പ്രൊഫസ്സർ ശബ്ദകോശ നിർമ്മിതിയിൽ കാട്ടേണ്ട ധര്മ്മം ശരിയായി പാലിച്ചില്ല എന്ന അഭിപ്രായക്കാരനാണ് വെറും ചരിത്ര വായനക്കാരൻ മാത്രം ആയ ഞാൻ . കേരളത്തിലെ അതി പുരാതന ദ്രാവിഡ ജനതയായ,ഇന്നും അവരുടെ ആദ്യ കാല ,സംഘ കാല പേരിൽ, അറിയപ്പെടുന്ന ,യഥാർത്ഥ മണ്ണിന് മക്കൾ ആയ “വെള്ളാളർ “ (സി .ഈ .849 ൽ മാവേലിക്കരക്കാരൻ “വേൽ കുല” സുന്ദരനാൽ വരയപ്പെട്ട തരിസാപ്പട്ടയത്തിൽ അവർ “പൂമിക്കു കരാളർ “) എന്ന കർഷക ,അജ(ഗോ )പാലക,വ്യാപാര (ചെ ട്ടി ),ഭരണ ,സാക്ഷര ,കരകൗശല ,വസ്ത്ര നിർമ്മാണ, നാഗരിക (ഹാരപ്പൻ -കീഴടി സംസ്കാര പഠനങ്ങൾ കാണുക ) ജനവിഭാഗത്തെ ആദരണീയനായ പ്രൊഫസ്സർ “വേളിന്റെ -തലവന്റെ ,രാജാവിന്റെ അടിയാളർ” മാത്രമാക്കി എഴുതി പിടിപ്പിച്ചു (കേരള സംസ്കാര ചരിത്ര നിഘണ്ടു വാല്യം