Posts

ഞാവക്കാട്ടു എതിരന് കതിരവൻ രാജാവായിരുന്നു എന്നോ ? ചരിത്രത്തിലെ കള്ളക്കഥകൾ വീണ്ടും

ഞാവക്കാട്ടു എതിരന് കതിരവൻ രാജാവായിരുന്നു എന്നോ ? ചരിത്രത്തിലെ കള്ളക്കഥകൾ വീണ്ടും ======================4 കോട്ടയം ജില്ലയിലെ പാലായിലെ മീനച്ചിൽ കർത്താക്കന്മാരെ രാജാക്കന്മാരായി അവരോധിച്ചു കൊണ്ടുള്ള ശ്രീ എച്ച്. ഹരികൃഷ്ണന്റെ നാട്ടുവർത്തമാനം ലേഖനം 2020 ആഗസ്ത് 2 ലക്കം മാതൃഭൂമി വാരാന്ത്യ പതിപ്പിൽ{ പുറം 2 }വായിച്ചു , കോട്ടയം ജില്ലയുടെ "പെരുമതേടിയുള്ള യാത്ര" അതേ ജില്ലയിൽ ജനിച്ചുവളർന്ന, ആ ജില്ലയിൽ കർത്താക്കന്മാരിൽ ഒരാളുടെ കൂടെ (ഡോ. ഗോപാലകൃഷ്ണൻ ) ജോലി നോക്കിയ, കർത്താക്കന്മാരിൽ ഒരാളുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചരുന്ന ,എന്നെ ഏറെ സന്തോഷിപ്പിച്ചു . പക്ഷെ ആരംഭത്തിൽ തന്നെ ഉണ്ടായ കല്ലുകടി എന്നെ നിരാശനാക്കുന്നു. അക്കാദമിക തലത്തിൽ കേരളം ചരിത്രം പഠിച്ച ആളല്ല ഞാൻ . ചരിത്ര ഗവേഷകനും അല്ല വെറും ഒരു .കേരളചരിത്ര വായനക്കാരൻ മാത്രം അക്കാദമികതലത്തിൽ ചരിത്രം പഠിക്കാത്ത ഞാൻ വെറും ഒരു ചരിത്രവായനക്കാരൻ . ജനിച്ച കുടുംബം ദേശം സമുദായം ജില്ലാ ചെയ്യുന്ന തൊഴിൽ (വൈദ്യം )എന്നിവയെ കുറിച്ച് ചില കുറിപ്പുകൾ ലേഖങ്ങൾ എന്നിവ എഴുതിയ ഒരാൾ .കേരളചരിത്രം മുഴുവനായി വായിച്ചിട്ടില്ല .പഠിച്ചിട്ടില്ല അതിനാൽ തെറ്റുകൾ പറ്റാം .എന...

ഹെര്‍മന്‍ ഗുണ്ടെര്‍ട്ട് വിമര്‍ശിക്കപ്പെടുന്നു

Image
ഹെര്‍മന്‍ ഗുണ്ടെര്‍ട്ട് വിമര്‍ശിക്കപ്പെടുന്നു (തരിസാപ്പള്ളി പട്ടയം സിറിയന്‍ ക്രിസ്ത്യന്‍ പട്ടയം അല്ല,   പിന്നെയോ “വെള്ളാള പട്ടയം”) ഡോ .കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം മൊബ :9447035416 സിറിയന്‍ ക്രിസ്ത്യന്‍ ചെപ്പേട് എന്നും കോട്ടയം ചെപ്പേട് എന്നും ഹെര്‍മന്‍ ഗുണ്ടെര്ട്ടിനാല്‍ വിശേഷിപ്പിക്കപ്പെട്ട ( C.E 1844 ) തരിസാപ്പള്ളി പട്ടയം ( C.E . 849 ) വേണമെങ്കില്‍, കുരക്കേണി കൊല്ലം പട്ടയം എന്നോ അയ്യനടികള്‍ പട്ടയം എന്നോ സ്ഥാണു രവി പട്ടയം എന്നോ വിശേഷിപ്പിക്കപ്പെടാം.എന്നാല്‍ അത് യഥാര്‍ത്ഥത്തില്‍ “വെള്ളാള പട്ടയം” എന്നാണ് അറിയപ്പെടെണ്ടത് എന്ന് സ്ഥാപിക്കയാണ് ഈ ലേഖനത്തിന്‍റെ ലക്‌ഷ്യം . കേരള “നസ്രാണിപഴമ” സ്ഥാപിക്കാന്‍ കേരളചരിത്രരേഖകളെ വളച്ചൊടിച്ച വിദേശ ക്രിസ്ത്യന്‍ മതപ്രചാരകന്‍ ആയിരുന്നു തലശേരിയില്‍ ബാസല്‍ മിഷന്‍ സ്ഥാപിച്ച ,ഏറെ വാഴ്ത്തപ്പെട്ട, ഹെര്‍മന്‍ ഗുണ്ടെര്‍ട്ട് എന്ന ജര്‍മന്‍ പാതിരി ( 1814 - 1893 ).പ്രൊഫ.സ്കറിയ സഖറിയ, ജര്‍മനിയില്‍ പോയി സായിപ്പിന്‍റെ ഭവനത്തില്‍ നിന്ന് കണ്ടെത്തിയ, മലയാള ലേഖനങ്ങള്‍ സമാഹരിച്ചു പ്രസിദ്ധീകരിച്ച   “ കേരളപ്പഴമയും മറ്റും ” എന്ന ഗ്രന്ഥ (ഡി.സി ബുക്സ് 1992 ) ത...