“ലോക പെരുംനുണയൻ” ഡോ .എം .ജി .എസ് നാരായണൻ
ഡോ .കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com മാതൃഭൂമി ആഴ്ചപ്പതിപ്പിൽപ്രസിദ്ധീകരിക്കപ്പെട്ട ഒരു കത്തിന് ഒന്നാം സമ്മാനമായി 500 രൂപായ്ക്കു മാതൃഭൂമി പ്രസിദ്ധീകരിച്ച പുസ്തകം വാങ്ങാൻ എനിക്ക് അവസരം കിട്ടി . അങ്ങനെയാണ്, എം ജി എസ് എഴുതിയ “ചരിത്ര സത്യങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ” (ഡിസംബർ 2022) എന്ന ചരിത്ര ലേഖന സമാഹാരം വില നൽകാതെ വാങ്ങിക്കാനും തുടർന്ന് വായിക്കാനും ഇട വന്നത് . കഴിഞ്ഞ 25 വർഷമായി എം .ജി .എസ്സിനെ അവസരം കിട്ടുമ്പോഴെല്ലാം ഞാൻ വിമര്ശിക്കാറുണ്ട്. അതിനാൽ വീണ്ടും വീണ്ടും എഴുതേണ്ടി വരുന്നു . ആലപ്പുഴക്കാരൻ മനോന്മണീയം സുന്ദരൻ പിള്ള എന്ന , “ദക്ഷിണേന്ത്യൻ (കേരള )ശാസ്ത്രീയ ചരിത്ര പിതാവി”നെ, പ്രൊഫസ്സർ നാരായണൻ അവസരം കിട്ടുമ്പോഴെല്ലാം തമസ്‌കരിക്കും . മുൻഗവർണർ,മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ,കോയൻപത്തൂർ സ്വദേശി ,പാരമ്പര്യ കർഷകൻ പി.സദാശിവത്തെ പോലെ അപൂർവ്വം ചരിത്ര പണ്ഡിതർ മാത്രം അത് ചൂണ്ടിക്കാട്ടും (പത്രവാർത്ത കാണുക). മറ്റുള്ളവർ കണ്ണടയ്ക്കും . “ചരിത്രസത്യങ്ങളിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ”(എം .ജി .എസ് 2021 ) എന്ന മാതൃഭൂമി ചരിത്ര ലേഖന സമാഹാരത്തിലെ 187...