അത്ഭുത കുട്ടികള്
സൂതികർമ്മ സ്മരണകൾ /
അത്ഭുത കുട്ടികൾ
====================
വേദനയുടെയും കണ്ണീരിന്റെയും ലോകമാണ് ആതുരാലയങ്ങൾ. എന്നാൽ പ്രസമുറികളും പ്രസവവാർഡും മിക്കപ്പോഴും സന്തോഷം ,പുഞ്ചിരി, അഭിമാനം എന്നിവയുടെ ലോകം ആയി മാറും.
ആദ്യത്തെ കൺമണിയെ കാണുന്ന പിതാവിന്റെ സന്തോഷം, അ ഭിമാനം ,നീണ്ട വർഷങ്ങളിലെ കാത്തിരിപ്പിന് ശേഷം ഉണ്ടാകുന്ന കുഞ്ഞിനെ കാണുമ്പോൾ കുടുംബാംഗങ്ങൾക്കുണ്ടാകുന്ന സന്തോഷം, വികൃത സന്താനങ്ങളെ കാണുമ്പോൾ ഉണ്ടാകുന്ന ഭയം, അത്ഭുതം ഇവയ്ക്കൊക്കെ സൂതിശാസ്‌ത്രജ്ഞർ സാക്ഷികൾ ആകേണ്ടിവരും .
അത്തരം നിരവധി സംഭവങ്ങൾ നിറഞ്ഞതായിരുന്നു വൈക്കം. താലൂക്ക് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ് എന്ന നിലയിൽ അവിടെ ജോലി നോക്കിയ 1977-79 കാലഘട്ടം .ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആവാത്ത മൂന്നു വർഷക്കാലം .
അവയിൽ പലതും ഇന്നും മനസ്സിൽ മായാതെ മങ്ങാതെ നിലകൊള്ളുന്നു.
ഗര്ഭപാത്രത്തിനു വെളിയിൽ ബ്രോഡ്‌ലിഗ്മെന്റ് സഞ്ചിയിൽ വളർന്ന സ്വപ്ന അവൾ ഇന്ന് നാലുകുട്ടികളുടെ അമ്മയായ നാല്പത്തി മൂന്നുകാരി വൈക്കത്തു മടിയത്തറയില്.
.തുടരെ തുടരെ അലസൽ ഉണ്ടായി ഗർഭാശയ കണ്ഠം വികസിച്ചു പോയ ഗർഭപാത്ര കണ്ഠത്തിൽ ഷിരോദ്കർ ആവിഷ്ക്കരിച്ച നൂൽ കെട്ടൽ നടത്തി രക്ഷിച്ചെടുത്ത മറ്റൊരു സ്വപ്ന അവളിപ്പോള് പാലക്കാട്.ഇടയ്ക്ക് വിളിയ്ക്കും.ഫേസ് ബുക്കില് വന്നു കാണും.മക്കളെ കാട്ടും അവൾക്കും പ്രായം നാൽപ്പതിൽ പരം .
ഒരേ പ്രസവത്തിൽ നാലുകുട്ടികൾക്കു ജന്മം നൽകിയും ഇരുമ്പയംകാരി ഭവാനി ,രണ്ടു ഗർഭ പാത്രം ഉള്ള സ്ത്രീ രണ്ടു ഗര്ഭപാത്രവും രണ്ടു യോനിയുമുള്ള "ഇരട്ട സ്ത്രീ" വൈകൃതമുള്ള കുഞ്ഞുങ്ങൾ
അടിച്ചു പപ്പടമാക്കപ്പെട്ട (ഫീറ്റസ് പൈപ്പയ്‌റേഷ്യസ് എന്ന അത്ഭുത ശിശു ഇവയൊക്കെ ഓർമ്മയിൽ വരുന്നു
പ്രകൃതിയുടെ വിനോദത്തിനു കീഴടങ്ങേണ്ടി വന്ന ഒരു സ്ത്രീയാണ് ഇരുമ്പയം കാരി ഭവാനി .
തത്താര് പറമ്പിൽ കുട്ടപ്പന്റെ ഭാര്യ .കുട്ടപ്പന് ഏറ്റുമാനൂർ റയിൽവെ സ്റ്റേഷനിൽ എന്തോ ചെറിയ ജോലി ആയിരുന്നു.
ഭവാനിക്ക് വയസ് 29 .കല്യാണം കഴിഞ്ഞിട്ട് വര്ഷം ഒൻപത് ഗര്ഭിണിയായിട്ടേ ഇല്ല .വന്ധ്യതാചികിസയ്‌ക്കായി എന്നെ സമീപിച്ചു .പരിശോധനയിൽ ഭവാനിയിൽ അണ്ഡവിസർജനം നടക്കുന്നില്ല എന്ന് കണ്ടു .അത്തരം സ്ത്രീകൾക്ക് നൽകാനായി ക്ളോമി ഫിൻ എന്ന് പേരായ ഒരിനം ഗുളിക അക്കാലത്താണ് ലഭ്യമായി തുടങ്ങിയത് .
അത്തരം ഗുളിക ഉണ്ടാക്കിയിരുന്ന ഒരു പാർശ്വഫലം ഒരേസമയം ഒന്നിലധികം അണ്ഡങ്ങളെ ഉൽപ്പാദിപ്പിക്കാൻ കഴിയും എന്നതായിരുന്നു .
(പിക്കാലത്തു ഈ ഗുളിക കുറഞ്ഞ മാത്രയിൽ പുരുഷ വന്ധ്യതയ്ക്ക് കൊടുത്തു തുടങ്ങി .എന്നാൽ അക്കാലത്ത് സ്ത്രീകൾക്ക് മാത്രം ആണ് നൽകിയത് .)
അത്തരം ചികിസയിൽ ഇന്ത്യയിൽ ആദ്യം ജനിച്ച കുട്ടികളിൽ ചിലത് വൈക്കം സർക്കാർ ആശുപത്രയിൽ ജനിച്ചവർ ആയിരുന്നു .
അവരുടെ ഫോട്ടോകൾ മുംബയിൽ നടത്തപ്പെട്ട അന്തർദേശീയ ഗൈനക് കോണ്ഫറന്സുകളിൽ പ്രദര്ശിപ്പിക്കപ്പെട്ടു
ചികിസാ നിർദേശം കിട്ടിയ ദമ്പതികളെ പിന്നെ അഞ്ചു മാസക്കാലം കണ്ടതേ ഇല്ല .അഞ്ചു മാസം കഴിഞ്ഞു ഭവാനി വന്നു .പരിശോധനയിൽ അവൾക്കു ഏഴുമാസം ഗർഭം ഉള്ളതായി തോന്നി .അക്കാലം അൾട്രാസൗണ്ട് പരിശോധന പ്രചാരത്തിൽ ആയിട്ടില്ല .ഗർഭിണികൾക്ക് എക്‌സ്‌റേ പരിശോധന ഒഴിവാക്കുകയാണ് പതിവ് .ശിശുവിന് റേഡിയേഷൻ കിട്ടും എന്നതാണ് കാരണം.
ഭവാനിയുടെ ഗര്ഭപാത്രത്തിൽ ഒന്നിലധികം കുട്ടികൾ കാണും എന്ന് മനസ്സിലായി .പക്ഷെ എത്ര. ,രണ്ടോ മൂന്നോ അതിലും കൂടുതലോ എന്നറിയാൻ അക്കാലത്ത് മാർഗ്ഗം
ഇല്ല .അത്തരം ഗര്ഭങ്ങൾ അലസിപ്പോകാൻ സാധ്യത ഏറെ.
വിവരം ഭാവാനിയോട് പറഞ്ഞില്ല .എന്നാൽ കുട്ടപ്പനോട് പറഞ്ഞു .
വീട്ടിൽ പോയാൽ ശരിയാവില്ല .
ഗർഭം അലസും .അതിനാൽ പ്രസവം വരെ ആശുപത്രിയിൽ കിടക്കണം .ആദമ്പതികൾ സമ്മതിച്ചു .അന്ന് തന്നെ അവളെ അഡ്മിറ്റ് ചെയ്തു. .കഴിയുന്നതും അനങ്ങാതെ കട്ടിലിൽ കിടക്കുക .അങ്ങനെ വി ഐ പി പരിഗണനയിൽ ഭഭവാനി പ്രസവ വാർഡിൽ കിടന്നു .
280 ദിവസം(10 ചന്ദ്രമാസം) ആണ് ഗര്ഭകാലം .പലപ്പോഴും പ്രസവം ഏതാനും ദിവസം മുമ്പോ പിന്പോ ആകും .വെറും നാലുശതമാനം മാത്രം കൃത്യ ദിനം പ്രസവിക്കും .256 ദിവസം ആയപ്പോൾ ഭവാനിക്ക് പ്രസവ വേദന തുടങ്ങി .പ്രസവത്തെ നീട്ടിവയ്ക്കാൻ ചില ചികിസ നൽകിയെങ്കിലും പരാജയപ്പെട്ടു .1978 ജൂലൈ 31 വെളിപ്പിന് 2 20 നു ഭവാനി പൂർണ്ണ വളർച്ച എത്താത്ത ഒരു പെൺകുഞ്ഞിന് ജന്മം നൽകി .
തൂക്കം 1.7 കിലോ .പത്തുമിനിറ്റ് കഴിന്ജപ്പോൾ വീണ്ടും ഒരു കുഞ്ഞിനെ തനിയെ പ്രസവിച്ചു .തൂക്കം 1.3 കിലോ .വീണ്ടും പത്ത് മിനിട്ടു കഹ്ഞ്ഞപ്പോൾ മറ്റൊരു പെൺകുട്ടി കൂടി പുറത്ത് വന്നു .തൂക്കും 1 2 കിലോ .പിന്നെയും വയർ വീർത്ത് തന്നെ .
കുറെ നേരം കൂടി കഴിഞ്ഞു .
മൂന്ന് പെൺകുട്ടികളുടെ ഒറ്റയാൻ മറുപിള്ള വെളിയിൽ വന്നു .
എന്നിട്ടും വയർ ചൊട്ടിയില്ല .
ഇനിയും ഒരു കുഞ്ഞു കൂടി കണ്ടേക്കാം എന്ന് തീർച്ചപ്പെടുത്തി കാത്തിരുന്നു .ഒരുകിലോ തോക്കമുള്ള ആരാൺകുട്ടി മരിച്ച നിലയിൽ പിന്നാലെ വന്നു .
തുടർന്ന് അവന്റെ ഒറ്റയാൻ മറുപിള്ളയും .അത്തരം കുട്ടികൾ വളരെ അപൂർവമാണ് ..ഫീറ്റസ് പാപ്പയ്‌റേഷ്യസ് എന്ന് പറയും ഈജിപ്തിലെ പപ്പൈറസ് പോലെ കാണപ്പെടുന്ന മരിച്ച കുട്ടി .
പെൺകുട്ടികൾക്ക് സാമർത്ഥ്യം ഏറും മൂന്ന് പെൺകുട്ടികളും ഒരാണ്കട്ടിയും കൂടി ഗർഭപാതത്തിൽ അമ്മയിൽ നിന്ന് പോഷക ആഹാരം കിട്ടാൻ വഴക്കു കൂട്ടികാണും .പെൺകുട്ടികൾ അവർക്കാവശ്യമുള്ളത് വലിച്ചെടുത്തുപേന്നു
പരസ്പരം ഉള്ള ആൺ പെണ് മത്സരത്തിൽ ആൺകുട്ടി പരാജയപ്പെട്ടു അതിനു ആവശ്യത്തിന് പോഷക ഘടകങ്ങൾ കിട്ടിയില്ല .
അവന് മരണമടഞ്ഞു .
വളർന്നു കൊണ്ടിരുന്ന പെൺകുട്ടികൾ ആ പാവം ആൺകുട്ടിയെ അടിച്ചൊതുക്കി ഈജിപ്ഷ്യൻ കടലാസ് പരുവമാക്കി
അങ്ങനെ ഒരു പ്രസവത്തിൽ നാല് കുട്ടികൾ
ജീവനുള്ള മൂന്ന് പെൺകുട്ടികൾ .സജാതീയ ഇരട്ടകൾ അവർ ഇന്ന് നാൽപ്പത്തി മൂന്നുകാരികൾ ആയിരിക്കനം .സജാതീയ (ഒറ്റ മറുപിള്ള )കുട്ടികൾ ആയിരുന്നതിനാൽ മൂന്നു പേരും കണ്ടാൽ ഒരു പോലിരിക്കും.
നാലാമൻ വ്യത്യസ്ത്യന് (വിജാതീയന് )ജീവിച്ചിരിപ്പില്ല.
ഇരുമ്പയം ഭാഗത്ത് വളർന്ന ഒരുപോലുള്ള ആ മൂന്നു സ്ത്രീകളെ അറിയാവുന്നവർ ഉണ്ടെങ്കിൽ സദയം അവരുടെ വിവരം നല്കുക.
പിൽക്കാലത്ത് ഭവാനിയുടെ സഹോദരി വന്നു .കുളി തെറ്റി .
രണ്ടു കുട്ടികൾ ഉണ്ട് .അവരെയും സഹോദരിയുടെ കുട്ടികളേയും പരിചരിക്കണം .ഇനി ഒരു കുട്ടി അപ്പോൾ വേണ്ട .അലസിപ്പിക്കാൻ നിയമം അനുവദിച്ച കാലം .
മാനുഷിക പരിഗണന വച്ച് അലസിപ്പിക്കാൻ നടത്തി .
ഏതാനും മാസം കഴിന്ജപ്പോൾ ഭവാനി വന്നു .മൂന്നു പെണ് കുട്ടികളും ആയി.. അവളും ഗർഭിണി .
ഇത്തവണ തനിയെ.
അത് അലസിപ്പായിക്കണം.
അതും ചെയ്തു കൊടുക്കേണ്ടി വന്നൂ
അങ്ങനെ ഒരു പുണ്യം ചെയ്തതിനു രണ്ടു പാപം കൂടി ചെയ്യേണ്ടി വന്നു .
അവരെ കുറിച്ച് അക്കാലത്ത് ഇന്ദു ബി നായര് മനോരമയുെടെ വനിത മാസികയില് ലേഖനം പ്രസിദ്ധീകരിച്ചു തന്നു.
ആ പെണ് ത്രിമൂർത്തികൾ എന്നെങ്കിലും ഒരുമിച്ചു എന്നെ കാണാൻ പൊന്കുന്നത്ത് വരുമോ?
ഇരുമ്പയം തത്താര് പറമ്പിൽ കുട്ടപ്പൻ/ ഭവാനി ദമ്പതികളെ അറിയാവുന്നവർ സദയം സഹായിക്കുക
Comments
Post a Comment