ഹാരപ്പയിൽ നിന്നും കൊണ്ടുവരപ്പെട്ട “മേക്ക് “ എന്ന പദം
ഡോ .കാനം ശങ്കരപ്പിള്ള 9447035416 തിരുവനന്തപുരം നന്തൻകോട്ടെ വൈലോപ്പള്ളി സാംസ്കാരിക ഭവനിൽ, കുടുംബചരിത്രങ്ങളുടെ വലിയൊരു ശേഖരമുണ്ട് .മിക്കവയും മധ്യ തിരുവിതാം കൂറിലെ നസ്രാണി കുടുംബങ്ങൾ തയാറാക്കിയവ . മിക്കവയിലും കുടുംബസ്ഥാപകൻ ഒന്നുകിൽ മഹാദേർ പട്ടണത്തിൽ നിന്ന് വന്ന ആൾ . അല്ലെങ്കിൽ കുരക്കേണി കൊല്ലത്തു നിന്ന് വന്ന ആൾ . അല്ലെങ്കിൽ നിലയ്ക്കൽ നിന്ന് വന്ന ആൾ . അല്ലെങ്കിൽ കടുത്തുരുത്തിയിൽനിന്ന് വന്ന ആൾ . എന്നാൽ മഹാദേവർ പട്ടണം ,കുരക്കേണി കൊല്ലം ,നിലയ്ക്കൽ,കടുത്തുരുത്തി എന്നിവിടങ്ങളിൽ ആ പൂർവ്വികർ എവിടെ നിന്നെത്തി എന്ന് അവയിൽ വിശദീകരിച്ചു കാണാറില്ല . നായന്മാരുടെ കുടുംബചരിത്രം ഒന്നും കാണാൻ കഴിഞ്ഞില്ല, ഈഴവരുടെയും . വെള്ളാളരുടെ ആയി രണ്ടെണ്ണം കണ്ടു . ഒന്ന് വൈക്കം പാരിക്കാപ്പള്ളിയും അനുബന്ധ കുടുംബങ്ങളും വക ചരിത്രം.രസതന്ത്രത്തിൽ ഗവേഷകനായ അന്തരിച്ച ഡോ .നന്ത്യാട്ടു സോമൻ തയാറാക്കിയ കുടുംബചരി ത്രം .രണ്ടാമത് ഉള്ളത് വാഴൂർ തുണ്ടത്തിൽ കുടുംബചരിത്രം .ലോകപ്രശസ്ത മറൈൻ ബയോളജിസ്റ്റ് കാനം ചെറുകാപ്പള്ളിൽ ഡോക്ടർ ശിവരാമപിള്ള ഗോപിനാഥ പിള്ള തയാറാക്കിയ കുടുംബചരിത്രം . വൈക്കം “പാരിക്കാപ്പള്ളി” കുടുംബം നാഞ്ചിനാട...