വാര്യർ ,ഗുരുക്കൾ എന്നിവരുടെ ദൃഷ്ടിയിൽ വെള്ളാളർ
ഡോ .കാനം ശങ്കരപ്പിള് ള 9447035416 ശ്രീമാന്മാർ രാഘവ വാര്യർ ,രാജൻഗുരുക്കൾ എന്നിവർ ചേർന്ന് തയാറാക്കിയ കേരളചരിത്രം രണ്ടുഭാഗങ്ങൾ, വള്ളത്തോൾ വിദ്യാപീഠം , എടപ്പാൾ ആണ് പ്രസിദ്ധീകരിച്ചത് . 2013 മാർച്ച് പതിപ്പ് നമുക്കൊന്ന് പരിശോധിക്കാം . മുതിർന്ന കേരള ചരിത്രപണ്ഡിതൻ ശാസ്ത്രീയ കേരളചരിത്രപിതാവ് എന്ന് ശിഷ്യ ത്രയത്താൽ, ശതാഭിഷിക്തവേളയിൽ, കേസരി വാരിക 2017 ജനുവരി 20 ലക്കത്തിൽ, ഘോഷിപ്പിക്കപ്പെട്ട മുറ്റായിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ എന്ന എം. ജി. എസ്.നാരായണൻ, കോളേജ് കുട്ടികൾക്കു “പരീക്ഷാ സഹായ ഗ്രൻഥം” (ചരിത്രം ,വ്യവഹാരം -കേരളവും ഭാരതവും കറന്റ് ബുക്സ് 2015 ,പുറം 129) എന്നാണ് ഈ ചരിത്രത്തെ വിശേഷിപ്പിച്ചത് എന്നത് നമുക്ക് കാര്യമായി എടുക്കേണ്ട . കേരളചരിത്രം ഒന്നാം ഭാഗം പുറം 126ലെ “ ബ്രാഹ്മണേതര ഗ്രാമങ്ങൾ” എന്ന തലക്കെട്ടിനടിയിലെ വെള്ളാള പരാമർശം കാണുക . “ക്രി 849 ലെ തരിസാപ്പള്ളി രേഖയിൽ അടിസ്ഥാന മാത്രയുടെ പുറമേ വെള്ളാളർ എന്നൊരു വിഭാഗത്തെ കാണാം .സമകാലില ദക്ഷിണേന്ത്യൻ പശ്ചാത്തലത്തിൽ വെള്ളാളർ കൃഷിക്കാരാണ് .അവരിൽ ഭൂഉടമകൾ ഉണ്ട് .കൃഷിപ്പണിക്കാർ ഉണ്ട് .അതേ രീതി തന്നെയാവണം ദേശകാല ഭേദങ്ങളോടെ കേരളത്...