സഞ്ചരിക്കുന്ന സ്ഥലനാമങ്ങൾ
ഡോ .കാനം ശങ്കരപ്പിള്ള 9447035416 മനുഷ്യർ മരങ്ങളല്ല . അവർക്കു വേരുകൾ ഇല്ല . ഉള്ളത് കാലുകൾ . അതിനാൽ മനുഷ്യർ നടന്നുകൊണ്ടേ ഇരിക്കും . അതിനാൽ കുടിയേറ്റങ്ങൾ ആവർത്തിക്കപ്പെടും . ഒപ്പം സ്ഥലനാമങ്ങളും കൂടെപ്പോകും. യൂ.കെയിലെ യോർക്കിൽ നിന്ന് അമേരിക്കയിൽ കുടിയേറിയവർ അവിടെ പുതിയ “ന്യൂ”യോർക്ക് സൃഷ്ടിച്ചു.ടൊറാന്റോയിൽ മറ്റൊരു “ലിറ്റിൽ” യോർക്കും . ലണ്ടനിൽ നിന്ന് അമേരിക്കയിൽ കുടിയേറിയവർ ഓഹിയോ ,അർക്കൻസാസ് ,കെന്ടക്കി എന്നിവിടങ്ങളിൽ ആയി മൂന്നു ലണ്ടൻ സൃഷ്ടിച്ചു . “ഓണോ മാസ്റ്റിക്സ്” എന്നറിയപ്പെടുന്ന (സ്ഥല വ്യക്തി കഥാപാത്ര) നാമശാസ്ത്രം വഴി കുടിയേറ്റ ചരിത്രം ഇന്ന് വ്യക്തമായി കണ്ടെത്താം . മഹാദേവർ പട്ടണത്തിൽ നിന്ന് വന്നവർ , കൊടുങ്ങല്ലൂർ നിന്ന് വന്നവർ, കൊല്ലത്ത് നിന്ന് വന്നവർ , കടുത്തുരുത്തിയിൽ നിന്നു വന്നവർ, നിലയ്ക്കൽ നിന്ന് കുടിയേറിയവർ, സിറിയയിൽ നിന്ന് വന്നവർ എന്നൊക്കെ മദ്ധ്യതിരുവിതാംകൂറിലെ അച്ചായന്മാർ കുടുംബചരിത്രത്തിൽ എഴുതിവച്ച് അഭിമാനം കൊള്ളാറുണ്ട് . പക്ഷെ അവർ സ്ഥലനാമങ്ങൾ കൊണ്ടു നടന്നതായി കാണുന്നില്ല . ഇതിനൊരൊപവാദം മേവാഡിൽ നിന്നും കുംഭകോണം വഴി മീനച്ചിലിലേക്കു കുടിയേറി എന്നവകാശപ്പെടുന്ന പാല...