ദ്രാവിഡ “അറിവൊളി”യും സംസ്കൃത “നവോത്ഥാന”വും
ഡോ .കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com ശ്രീ ജെ.രഘു മാതൃഭൂമി ആഴ്ചപ്പതിപ്പ് 102 : 15 (2024 ജൂൺ 30 ) ലക്കത്തിൽ (പുറം 38 -49 ) എഴുതിയ “നാരായണ ഗുരുവും കേരള അറിവൊളി പ്രസ്ഥാനവും “ എന്ന പ്രൗഢ ഗംഭീരമായ സചിത്ര ലേഖനം താൽപ്പര്യ പൂർവ്വം വായിച്ചു .”അറിവൊളി” എന്ന നല്ലൊരു ദ്രാവിഡ പദം മലയാളത്തിനു സംഭാവന ചെയ്തതിന് ഏറെ നന്ദി .സന്തോഷം .അഭിനന്ദനം . എന്നാൽ ,നാരായണ ഗുരു ,(മഹാത്മാ )അയ്യങ്കാളി,പണ്ഡിറ്റ് കറുപ്പൻ , (ഡോ )പൽപ്പു , സഹോദരൻ അയ്യപ്പൻ എന്നിവരെ മാത്രമേ അറിവൊളി നായകരായി ലേഖകൻ ഉയർത്തി കാട്ടുന്നുള്ളൂ എന്നത് പ്രതിഷേധ മർഹിക്കുന്ന പ്രസ്താവന ആണെന്ന് ചൂണ്ടിക്കാണിക്കട്ടെ. 1903 ൽ എസ് .എൻ .ഡി .പി രൂപീവൽക്കരണം ആയിരുന്നു അറിവൊളി ഉദ്ഘാടന കരിമരുന്നു പ്രയോഗം എന്ന് ലേഖകൻ . 1803 ൽ നടന്ന “നങ്ങേലി” രക്ത സാക്ഷിത്വം ,1806 ൽ നടന്ന “ദളവാക്കുളം” കൂട്ടക്കൊല എന്നിവയ്ക്ക് ലേഖകൻ വലിയ പ്രാധാന്യം നൽകുന്നു . രണ്ടും വെറും കെട്ടുകഥകൾ .നങ്ങേലി ഒരു മല അരയ കെട്ടുകഥയുടെ രണ്ടാം പതിപ്പ് മാത്രം .ഡോ .എൽ .കെ, അനന്ത കൃഷ്ണഅയ്യർ ഒരു നൂറ്റാണ്ടിനു മുമ്പ് അക്കഥയെ ക്കുറിച്ചു എഴുതിയിട്ടുണ്ട് .”തവള” ക്കുളത്തെ “ദളവാ”ക്കുളം ആക്കിയത് ...