“കേരളത്തനിമ” (ചരിത്ര നിരൂപണം )
ഡോ .കാനം ശങ്കരപ്പിള്ള (മെഡിക്കൽ ഡോക്ടർ ) കേരളഭാഷാഇന്സ്റ്റിറ്റിട്യൂട്ട് ഒന്നാം പതിപ്പായി 2013 ൽ പുറത്തിറക്കിയ “കേരളത്തനിമ” എന്ന ചരിത്ര പഠനം ആരെങ്കിലും സമ്മാനമായി തന്നതോ വിമർശിനത്തിനായി അയച്ചു തന്നതോ ഗ്രന്ഥശാലയിൽ നിന്ന് വായിക്കാൻ എടുത്തോ അല്ല .സ്വന്തമായി നേടിയ 300 രൂപാ രൊക്കമായി കൊടുത്തു വാങ്ങിയതാണ് . ആ കൃതിയെ എപ്പോൾ എങ്ങനെ വിലയിരുത്തണം വിമർശിക്കണം എന്നതൊക്കെ എൻ്റെ തീരുമാനമാണ് . അത് താമസിച്ചു പോയി എന്ന് പരാതിപ്പെടാൻ ചരിത്രകാരന് അർഹത ഇല്ല. ജീവിത രേഖ നൽകുന്ന പേജിൽ മൊബൈൽ നമ്പർ , ഈ മെയിൽ എന്നിവ നല്കിയിട്ടുള്ളതിനാൽ വിമര്ശനം തീർച്ചയായും അവ വഴി അയച്ചു കൊടുത്തിരിക്കും . ചരിത്രകാരന്റെ ചോദ്യങ്ങൾക്കു തീർച്ചയായും മറുപടി കൊടുത്തിരിക്കും . കെട്ടിലും മട്ടിലും ഉയർന്ന നിലവാരം പുലർത്തുന്ന പുസ്തകം . ആദ്യകാഴ്ചയിൽ തന്നെ മുന്നൂറു രൂപാ വാങ്ങി . എപ്പോൾ വായിക്കണം എപ്പോൾ വിമര്ശനം എഴുതണം എന്നൊക്കെ തീരുമാനിക്കാൻ എനിക്ക് സ്വാതന്ത്ര്യം ഉണ്ട് . പന്ത്രണ്ടു കൊല്ലം കഴിഞ്ഞു മൂന്നാം പതിപ്പിൽ എത്തിയത് കാരണം ആദ്യ പതിപ്പിനെ ഇപ്പോൾ വിമര്ശിക്കരുത് എന്നൊന്നും ചരിത്രകാരൻ നിർബന്ധം പിടിക്കരുത് . കവർ പേജിൽ കൊടുത്...