Posts

Showing posts from July, 2024

2024 എന്ന വർഷത്തിന്റെ ചരിത്ര പ്രാധാന്യം (ഗുരു ശിഷ്യ സംവാദം )

Image
2024 എന്ന വർഷത്തിന്റെ ചരിത്ര പ്രാധാന്യം (ഗുരു ശിഷ്യ സംവാദം ) ======================================= ഡോ .കാനം ശങ്കരപ്പിള്ള 9447035416 ഗുരു : 2024 എന്ന വർഷത്തിന്റെ ചരിത്ര പ്രാധാന്യം എന്താണ് ശിഷ്യാ ? ശിഷ്യൻ: കേരളത്തിൽ എറണാകുളത്ത് ശ്രീനാരായണ ഗുരു “ആഗോള സർവമത സമ്മേളനം” നടത്തിയതിന്റെ ശതവാർഷികം . ഗുരു : കേരളത്തെ സംബന്ധിച്ചിടത്തോളം ശരിയാവാം . എന്നാൽ അഖിലേന്ത്യാ തലത്തിൽ അഥവാ ആഗോള തലത്തിൽ , മറ്റൊരു അതി പ്രധാന കണ്ടെത്തലിന്റെ ശത വാർഷികമാണ് . അതെന്താണ് ? ശിഷ്യൻ : “ഒരു ജാതി ഒരു മതം ഒരു ദൈവം” മാത്രമുണ്ടായിരുന്ന അതി പ്രാചീന സിന്ധു ഗംഗാ തട അഥവാ ഹാരപ്പൻ ദ്രാവിഡ സംസ്കാരം കണ്ടെത്തിയതിന്റെ നൂറാം വര്ഷം . ഗുരു : അതെ ശരിയാണ് . 2024 സെപ്തംബർ ലക്കം ഇല്ലസ്ട്രേറ്റഡ് ന്യൂസ് ഓഫ് ലണ്ടൻ എന്ന പ്രസിദ്ധീകരണത്തിലാണ് ഇന്ത്യൻ ആർക്കിയോളജിക്കൽ സർവ്വേ ഡയറക്ടർ ജനറൽ ,സർ ജോൺ മാർഷൽ, അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചു ലോകത്തെ അമ്പരിപ്പിച്ചത് . അതോടെ ഇന്ത്യയുടെ യഥാർത്ഥ ശാസ്ത്രീയ ചരിത്രം തുടങ്ങുന്നു . ശിഷ്യൻ : ഏതുകാലഘട്ടത്തിലാണ് ആ സംസ്കാരം നിലനിന്നത് ? ഗുരു : ബി സി ഇ 2500 കാലഘട്ടത്തിൽ . എന്ന് പറഞ്ഞാൽ,2024 ...

തയ്ക്കാട് “അയ്യാവ്‌” സ്വാമികളോ അതോ “അയ്യാ” സ്വാമികളോ ? ഏതാണ് ശരി ?എന്ത് കൊണ്ട് ? എന്താണ് തെളിവ് ? എവിടെ ആണ് ആ തെളിവ് ?

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 “ ഗുരുക്കന്മാരുടെ ഗുരു” (ഡോ .കാനം ശങ്കരപ്പിള്ള ) , “ ആചാരയത്രയത്തിന്റെ ആചാര്യൻ ” (പി .പരമേശ്വരൻ ) എന്നൊക്കെ അറിയപ്പെടുന്ന കേരളനവോത്ഥാന നായകൻ ( സവർണ്ണ -അവർണ്ണ പന്തിഭോജനപ്രസ്ഥാന ം 1873 -1909 ) എന്നൊക്കെ അറിയപ്പെടുന്ന സുബ്ബയ്യ പണിക്കർ എന്ന പൂർവാശ്രമ നാമം ഉള്ള ശിവരാജ യോഗിയുടെ ശരിയായ നാമം തൈക്കാട് “അയ്യാവ്” സ്വാമികൾ എന്നോ തൈക്കാട് “അയ്യാ” സ്വാമികൾ എന്നോ കൃത്യമായി പറയാൻ സാധിക്കുന്ന എത്രപേരുണ്ട് ഈ ഭൂമി മലയാളത്തിൽ ? അതിനുള്ള തെളിവ് ഹാജരാക്കാൻ കഴിയുന്നവർ എത്രപേരുണ്ട് നമ്മുടെ ഇടയിൽ . “അയ്യാ വൈകുണ്ഠർ” എന്ന് സ്വയം വിശേഷിപ്പിക്കപ്പെട്ട തെക്കൻ തിരുവിതാം കൂർ കാരൻ മുത്തുക്കുട്ടി ( മാതാപിതാക്കൾ ഇട്ട പേർ മുടിചൂടും പെരുമാൾ ) സ്ഥാപിച്ച “അയ്യാവഴി” സ്വീ കരിക്കവഴിയാണ് സുബ്ബയ്യ പണിക്കർ അയ്യാ സ്വാമികൾ ആയതെന്നു വാദിക്കുന്ന ചില ആധുനിക ഗവേഷകർ ഉണ്ട് . അവർ പി.എച് ഡി തീസിസുകൾ വരെ എഴുതി അദ്ദേഹത്തെ “കന്യാകുമാരി ജില്ലക്കാരൻ” ആയി എഴുതി പിടിപ്പിക്കുന്നു .കളത്ര പുത്രാദികളുമായി തൈക്കാട് റസിഡൻസി സൂപ്രണ്ടായി വാണരുളിയ ആ ശിവ യോഗി യെ ഒരു പി.എച് ഡി ഡോക്റ്റർ മരുത്വവാ മലയിൽ ശനിയാഴ്ച തോറ...