അവാർഡുകളുടെ പെരുമഴക്കാലം
അവാർഡുകളുടെ പെരുമഴക്കാലം =============== .കാനം ശങ്കരപ്പിള്ള 9447035416 പത്രമാസികൾ എടുത്താൽ എല്ലാ ലക്കത്തിലും അവാർഡ് വാർത്തകൾ കാണാം . അവാർഡിന് ക്ഷണിക്കുന്നു . അവാർഡിന് തെരഞ്ഞെടുത്തു . അവാർഡ് നൽകുന്നു , അവാർഡ് നൽകി (സചിത്ര വാർത്ത ) . അവാർഡ് നേടിയതിൽ അനുമോദനം (സചിത്ര വാർത്ത). മിക്കതും ശുദ്ധ തട്ടിപ്പാണ് . വർഷങ്ങൾക്കു മുൻപാണ് . ഒരു സംഘടനഎന്നെ സമീപിച്ചു . ആരോഗ്യ ബോധവൽക്കരണ പ്രവർത്തന ങ്ങൾ നടത്തുന്നതിന്റെ പേരിൽ സാറിനു ഞങ്ങൾ അവാർഡ് നൽകും .സാർ പതിനായിരം രൂപാ തരണം . പിന്നീട് ഒരു മാസിക സമീപിച്ചു .സാറിനു വേണ്ടി ഞങ്ങൾ ഒരു ലക്കം ഇറക്കും .കവറിൽ സാറിന്റെ ഫോട്ടോ ആദ്യ സചിത്ര ലേഖനം സാറിനെയും കുടുംബത്തെയും പറ്റി . 25000 രൂപാ നൽകിയാൽ മതി . മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ ആൾക്കാർ എത്തി . സാറിനെ കുറിച്ച് ഒരു സചിത്ര ലേഖനം എല്ലാ എഡീഷനിലും ഇറക്കാം. വെറും 75000 രൂപാ മുടക്കിയാൽ മതി . പണ്ട് സചിത്ര ജീവചരിത്രം ഇറക്കുന്ന രീതി ഉണ്ടായിരുന്നു. ഇന്ത്യൻ പ്രസിഡന്റ് ,പ്രധാന മന്ത്രി മുഖ്യ മന്ത്രി തുടങ്ങിയവരുടെ ജീവചരിത്രം വരുന്ന ബുക്കിൽ നിങ്ങളുടെയും ജീവചരിത്രം വരും . പരസ്യക്കൂലി ഒന്നും കൊടുക്കേണ്ട...