Posts

Showing posts from September, 2024

ഇന്ത്യൻ ഭരണ ഘടനയിൽ കാണപ്പെടുന്ന ആ കാളയുടെ ചിത്രത്തിന് പിന്നിൽ

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 ഇന്ത്യൻ എന്ന ഭാരത ഭരണഘടനയെ കുറിച്ച് എനിക്ക് കാര്യമായ വിവരമൊന്നുമില്ല .ഭരണ ഘടന വായിക്കാൻ ശ്രമിച്ചിട്ടില്ല എന്ന് മാത്രമല്ല കണ്ടിട്ടുപോലുമില്ല . എത്ര പേജ് വരും ,അതിൽ എത്ര ചിത്രങ്ങൾ ഉണ്ട് എന്നൊന്നും അറിയില്ല . ഏതാനും ആഴ്ചകൾക്കു മുൻപ് ചിറക്കടവ് പഞ്ചായത്ത് അഡീഷണൽ അഡ്വേ ജനറൽ ,കടയനിക്കാട്‌ പുരുഷോത്തമൻപിള്ള ജയചന്ദ്രന് ഒരു സ്വീകരണം നടത്തിയപ്പോൾ, ആ സമ്മേളനത്തിൽ ശ്രോതാവ് ആയി പങ്കെടുത്തിരുന്നു .(ഇവിടെ ഒരു സ്വകാര്യം പറയട്ടെ .വര്ഷങ്ങള്ക്കു മുൻപ് എൻ്റെ കുടുംബവും ചിറക്കടവ് പഞ്ചായത്തും തമ്മിൽ ഒരു നിയമപോരാട്ടം നടത്തി .എന്റെ വക്കീൽ എന്റെ അദ്ധ്യാപകൻ ചാമംപതാൽ മങ്ങാട്ട് ഗോപാലകൃഷ്ണൻ (തങ്കപ്പൻ )നായർ സാറിന്റെ അനന്തരവൻ കൂടിയായ അഡ്വേ ജയചന്ദ്രൻ ആയിരുന്നു . വിജയം എനിക്കായിരുന്നു .ഞങ്ങളുടെ പടിപ്പുര ഞങ്ങളുടെ വക സ്ഥലത്തു തന്നെ ആണ് സ്ഥിതി ചെയ്യന്നത് എന്ന് ഞങ്ങൾക്ക് സ്ഥാപിക്കാൻ കഴിഞ്ഞു .ജയചന്ദ്രൻ വക്കീൽ സാറിനു നന്ദി.) നാട്ടുകാർക്ക് ഭരണഘടനയെ കുറിച്ച് വിവരം ഇല്ല .അതിനാൽ ചിറക്കടവ് പഞ്ചായത്ത് നാട്ടുകാരെ മുഴുവൻ ഭരണഘടനാ സാക്ഷരർ ആക്കുവാൻ വിപുലമായ പരിപാടി ആവിഷ്ക്കരിക്കുന്നു എന്ന് യോഗ...